കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാൻ തുറുപ്പു ചീട്ടുമായി ബിജെപി; ഗൗതം ഗംഭീർ കളത്തിലിറങ്ങും?

Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലി പിടിക്കാൻ തുറുപ്പു ചീട്ടുമായി ബിജെപി | Oneindia Malayalam

ദില്ലി: ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമല്ല. നവജ്യോത് സിംഗ് സിദ്ദു, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിങ്ങനെ ക്രിക്കറ്റ് പിച്ചില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവര്‍ നിരവധിയാണ്. ഇവർക്ക് പിന്നാലെ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ രാഷ്ട്രീയ പ്രവേശനവും ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

<strong>റേഷന്‍ അരിയിലും വ്യാജന്‍: ചൂടുവെള്ളത്തില്‍ കഴുകിയാല്‍ കൈകളില്‍ പ്ലാസ്റ്റിക്ക് കറ</strong>റേഷന്‍ അരിയിലും വ്യാജന്‍: ചൂടുവെള്ളത്തില്‍ കഴുകിയാല്‍ കൈകളില്‍ പ്ലാസ്റ്റിക്ക് കറ

ഗൗതം ഗംഭീറിനം കളത്തിലിറക്കി ദില്ലി പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇത്തവണ രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയാണ് ഗൗതം ഗംഭീർ. ഇതിന്റെ പശ്ചാത്തലത്തിൽ കൂ‌ടിയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരണം നടത്തുന്ന വ്യക്തിയാണ് ഗംഭീർ.

Gautam Gambhir


ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിട്ടുമുണ്ട്. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയായിരുന്നു അദ്ദേഹം വിമർശിച്ചത്. ദില്ലിയില്‍ ആയിരക്കണക്കിന് പ്രശ്‌നങ്ങളുള്ളപ്പോള്‍ കെജ്രിവാള്‍ നിരാഹാരമിരിക്കുന്നത് നാണക്കേടാണ് എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ശഷവും പ്രതികരണവുമായി ഗംഭീർ രംഗത്തുണ്ടായിരുന്നു. പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. സഹിച്ചത് മതി, ഇനി ഭീകരവാദികളുമായി ചര്‍ച്ച നടത്താം, പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താം. പക്ഷേ അത് മേശയ്ക്ക് ചുറ്റും ഇരുന്നല്ല, മറിച്ച് അത് യുദ്ധക്കളത്തില്‍ ആവണം' ഗംഭീര്‍ പൊട്ടിത്തെറിച്ചിരുന്നു.

നേരത്തേ തന്നെ സൈന്യത്തിനെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള ക്രിക്കറ്റ് താരമാണ് ഗൗതം ഗംഭീര്‍. ക്രിക്കറ്റര്‍ ആകുന്നതിനേക്കാള്‍ താന്‍ ഒരു ജവാന്‍ ആകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഗൗതം ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

English summary
New innings? Gautam Gambhir likely to be pitched by BJP for New Delhi seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X