കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതീഷി ബീഫ് തിന്നുന്ന വേശ്യ... ഗൗതം ഗംഭീറിന്റെ വിവാദ ലഘുലേഖ വിതരണത്തിനെതിരെ എഎപി!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ വന്‍ വിവാദത്തില്‍. എതിരാളിയായ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആതീഷിക്കെതിരെ വിവാദ ലഘുലേഖ വിതരണം ചെയ്‌തെന്നാണ് ആരോപണം. വിഷയം ഗൗരവമേറിയതാണെന്ന് ആംആദ്മി പാര്‍ട്ടി പറയുന്നു. ബീഫ് തിന്നുന്ന വേശ്യയെന്നാണ് ഇതില്‍ ആതിഷിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ബിജെപി തന്നെ വിതരണം ചെയ്യുന്നതാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

1

ഗൗതം ഗംഭീര്‍ ലക്ഷക്കണക്കിന് ലഘുലേഖ ദില്ലിയില്‍ വിതരണം ചെയ്തുവെന്ന് ആതിഷി ആരോപിക്കുന്നു. വാര്‍ത്താസമ്മേളത്തനത്തില്‍ അവര്‍ രണ്ടുതവണ പൊട്ടിക്കരയുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ കടുത്ത വേദനയുണ്ടെന്നും അവര്‍ പറഞ്ഞു. ഗംഭീറിനെ പോലുള്ളവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, എങ്ങനെയാണ് സ്ത്രീകള്‍ സുരക്ഷിതയായി ഇരിക്കുകയെന്നും ആതിഷി ചോദിക്കുന്നു. എന്നാല്‍ ഗംഭീര്‍ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈസ്റ്റ് ദില്ലിയിലെ സുപ്രധാന മേഖലകളിലെല്ലാം ഈ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. ആതിഷിയെ വേശ്യയെന്നാണ് ഇതില്‍ വിളിക്കുന്നത്. ബീഫ് കഴിക്കുന്നവളെന്നും, സങ്കര ഇനമാണ് അവരെന്നും പറയുന്നു. അതേസമയം ബിജെപിയാണ് ഇത് വിതരണം ചെയ്യുന്നതെന്ന് തെളിഞ്ഞാല്‍ അത് ഗൗതം ഗംഭീറിന് വലിയ ദോഷം ചെയ്യും. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ആതിഷിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ ലഘുലേഖയിലുണ്ട്.

വളരെ മോശമായ ഭാഷയാണ് ലഘുലേഖലയില്‍ ഉള്ളതെന്നും, വായിക്കുന്ന ഏതൊരാള്‍ക്കും നാണം തോന്നിപ്പോകുമെന്നും മനീഷ് സിസോദിയ പറയുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരെയും സിസോദിയക്കെതിരെയും മോശം പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. ഗംഭീര്‍ ഇത്രത്തോളം തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആതിഷി പറയുന്നു. ആംആദ്മി പാര്‍ട്ടി പച്ചക്കള്ളമാണ് പറയുന്നതെന്ന് ബിജെപി പറഞ്ഞു. ആരോപണങ്ങളെ ബിജെപി നേതാവ് മമത കാലെ തള്ളി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കുംമധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കും

English summary
gautam gambir distributed controversial pamphlets says aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X