ഗംഭീറിന്റെ രാജ്യസ്‌നേഹം; ഐപിഎല്‍ പ്രൈസ് മണി സുക്മ ജവാന്മാരുടെ ബന്ധുക്കള്‍ക്ക്
ദില്ലി: കാശ്മീരിലെയും സുക്മയിലെയും ആക്രമണത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്ന ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രാജ്യസ്‌നേഹം പ്രകടിപ്പിച്ച് വീണ്ടും രംഗത്തെത്തി. വാക്കുകളിലൂടെ മാത്രമല്ല, പ്രവര്‍ത്തിയിലൂടെയും തനിക്ക് രാജ്യസ്‌നേഹിയാകാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഗംഭീര്‍.
ദില്ലി ടീമുമായുള്ള അവസാന ഐിപഎല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയ ഗംഭീര്‍ ഇതിനായി തനിക്ക് ലഭിച്ച ഒരു ലക്ഷം രൂപ സുക്മ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ ബന്ധുക്കള്‍ക്ക് സംഭാവന നല്‍കി. കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ 71 റണ്‍സടിച്ച ഗംഭീറിന്റെ ഗംഭീരമായ പ്രകടനമികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയം സ്വന്തമാക്കിയത്.

ഗംഭീറിന്റെ തീരുമാനത്തെ കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു അഭിനന്ദിച്ചു. 25 സിആര്‍പിഎഫ് ജവാന്മാരാണ് കഴിഞ്ഞദിവസം നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ സുക്മയില്‍ റോഡ് നിര്‍മാണത്തിന് സഹായം നല്‍കിവന്ന സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെങ്കിലും അവര്‍ അതിന്റെ വില നല്‍കേണ്ടിവരുമെന്ന് ഗംഭീര്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications