കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗതം ഗംഭീർ വീണ്ടും വിവാദത്തിൽ; ഗംഭീറിനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

Google Oneindia Malayalam News

Recommended Video

cmsvideo
ഗൗതം ഗംഭീർ വീണ്ടും വിവാദത്തിൽ

ദില്ലി: മുൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനെ തുടർന്നാണ് നടപടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതി വാങ്ങാതെ ദില്ലിയിലെ ലജ്പത് നഗറിൽ ഗംഭീർ റാലിയും യോഗവും സംഘടിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

വാരണാസിയില്‍ പ്രിയങ്ക പിന്‍മാറിയതിന് പിന്നില്‍! അണിയറയില്‍ ഒരുങ്ങുന്നത് വന്‍ രാഷ്ട്രീയ നീക്കംവാരണാസിയില്‍ പ്രിയങ്ക പിന്‍മാറിയതിന് പിന്നില്‍! അണിയറയില്‍ ഒരുങ്ങുന്നത് വന്‍ രാഷ്ട്രീയ നീക്കം

gambhir

കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിവാദങ്ങളും താരത്തെ പിന്തുടരുകയാണ്. ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡി കാർഡ് ഉണ്ടെന്നാരോപിച്ച് ഈസ്റ്റ് ദില്ലിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷീ ഗംഭീറിനെതിരെ പരാതി നൽകിയിരുന്നു.

ദില്ലിയിലെ കരോൾ ബാഗിലും രജാന്ദർ നഗറിലും വോട്ടർ പട്ടികയിൽ ഗംഭീറിന്റെ പേരുണ്ടെന്നാണ് അതീഷി ആരോപിക്കുന്നത്. ഇവ രണ്ടും സെന്ട്രൽ ദില്ലി ലോക്സഭാ മണ്ഡലത്തിൽ വരുന്ന നിയോജക മണ്ഡലങ്ങളാണ്. മെയ് ഒന്നിന് ഈ പരാതിയിൽ കോടതി വാദം കേൾക്കും. മെയ് 12നാണ് ദില്ലിയിലെ എഴ് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Gautam Gambhir must face action for holding rally without permit: Election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X