കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ അക്രമമെന്ന് അഫ്രീദി... എല്ലാം നടക്കുന്നത് അവിടെ തന്നെ, ട്രോളിക്കൊന്ന് ഗൗതം ഗംഭീര്‍!!

Google Oneindia Malayalam News

ദില്ലി: കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം ഒഴിവാക്കിയ നടപടിയില്‍ പാകിസ്താന്റെ പ്രതിഷേധം കത്തുന്നു. പാകിസ്താന്‍ മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയാണ് ഇതില്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ഇടപെട്ടതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നായിരുന്നു അഫ്രീദിയുടെ ആവശ്യം.

1

കശ്മീരികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കണം. ഇന്ത്യ പ്രത്യേക പദവി എടുത്തുകളഞ്ഞത് അംഗീകരിക്കാനാവില്ല. യുഎന്‍ പ്രമേയ പ്രകാരം കശ്മീരികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കണം. സ്വാതന്ത്ര്യാവകാശം നമ്മളെല്ലാവരെയും പോലെ അവര്‍ക്കും ലഭിക്കണം. എന്തിനാണ് യുഎന്‍ രൂപീകരിച്ചത്. ്അവര്‍ ഉറങ്ങി കിടക്കുകയാണോ, പ്രകോപനപരമായ ഇന്ത്യയുടെ ഇടപെടലുകളും കശ്മീരില്‍ മനുഷ്യത്വത്തിന് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളും എല്ലാവരും അറിയണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതില്‍ മധ്യസ്ഥത വഹിക്കണമെന്നും അഫ്രീദി പറഞ്ഞു.

ഇതിന് പിന്നാലെ അഫ്രീദിയെ ട്രോളി ഗംഭീറും രംഗത്തെത്തി. അഫ്രീദി ഇതാണ് എത്തിയിരിക്കുന്നു സുഹൃത്തുക്കളേ എന്നായിരുന്നു ഗംഭീറിന്റെ ട്രോള്‍. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റക്യത്യം, പ്രകോപനപരമായ നീക്കം എന്നിവയില്‍ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇതെല്ലാം നടക്കുന്നത് പാക് അധീന കശ്മീരിലാണ്. അത് പറയാന്‍ അദ്ദേഹം മറന്ന് പോയി. പേടിക്കേണ്ട, വൈകാതെ തന്നെ അത് പരിഹരിക്കുമെന്നായിരുന്നു ഗംഭീറിന്റെ ട്രോള്‍.

അതേസമയം കളി കളിക്കളത്തില്‍ ഇരുതാരങ്ങളും കടുത്ത ശത്രുത പുലര്‍ത്തുന്ന താരങ്ങളാണ്. ഗംഭീറിന് സ്വാഭാവദൂഷ്യമുണ്ടെന്ന് നേരത്തെ അഫ്രീദി തന്റെ പുസ്തകത്തിലെഴുതിയിരുന്നു. ഇരുവരും കളിക്കളത്തില്‍ കൈയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു. കഴിഞ്ഞ ദിവസം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പുറമേ കശ്മീരിനെ രണ്ടായി വിഭജിക്കാനും, കേന്ദ്ര ഭരണപ്രദേശമാക്കാനും തീരുമാനിച്ചിരുന്നു.

കശ്മീരില്‍ പ്രത്യേക നിയമം ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ, ബിജെപിയെ സഹായിച്ചത് അത് മാത്രംകശ്മീരില്‍ പ്രത്യേക നിയമം ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ, ബിജെപിയെ സഹായിച്ചത് അത് മാത്രം

English summary
gautam gambhir trolls afridi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X