കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് തന്റെ മകനെ തിരികെ ലഭിച്ചതില്‍ സന്തോഷം..... അഭിനന്ദനെ സ്വാഗതം ചെയ്ത് ഗൗതം ഗംഭീര്‍

Google Oneindia Malayalam News

പാകിസ്താൻ കസ്റ്റഡിയിൽ നിന്ന് മോചിതനായി ഇന്ത്യൻ മണ്ണിലെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. അദ്ദേഹം തിരികെ എത്തുംവരെ പേടിയായിരുന്നു. ഇന്ത്യക്ക് തന്റെ മകനെ തിരിച്ച് കിട്ടിയതിൽ സന്തോഷമെന്ന് ഗംഭീർ തന്റെ ട്വീറ്റിൽ കുറിച്ചു.

<strong>കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമ്യത്യു, സംഘര്‍ഷം കനക്കുന്നു!!</strong>കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമ്യത്യു, സംഘര്‍ഷം കനക്കുന്നു!!

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അഭിനന്ദന്‍ വർധമാനം പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നെയും മണിക്കൂറുകൾ വൈകി രാത്രി ഒമ്പത് മണിയോടെയാണ് അഭിനന്ദ് വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്.

Gautham Gambhir

നടപടി ക്രമങ്ങള്‍ പാകിസ്താന്‍ വൈകിപ്പിക്കുകയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം. അഭിനന്ദനെ കൈമാറുന്ന ദൃശ്യങ്ങള്‍ പാകിസ്താന്‍ പുറത്തു വിട്ടിരുന്നു. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ചിരുന്നു. പിന്നീട് വൈകിപ്പിക്കുകയായിരുന്നു. അഭിനന്ദനുള്ള സ്വീകരണം കണക്കിലെടുത്ത് വാഗ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദ് റിട്രീറ്റ് റദ്ദാക്കിയിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗയില്‍ എത്തിയിരുന്നു.

English summary
Gautam Gambhir welcomes Abhinandan Varthaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X