കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കായി ഗൗതം ഗംഭീര്‍ ഈസ്റ്റ് ദില്ലിയില്‍ നിന്ന് ജനവിധി തേടും : മീനാക്ഷി ലേഖി ന്യൂദില്ലിയില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. ഈസ്റ്റ് ദില്ലിയില്‍ നിന്നാണ് ഗംഭീര്‍ജനവിധി തേടുക. ബിജെപിയുടെ വക്താവായ മീനാക്ഷി ലേഖി ന്യൂദില്ലിയില്‍ നിന്നും ജനവിധി തേടും. ദില്ലിയില്‍ പാര്‍ട്ടി ഏഴ് ലോക്‌സഭ സീറ്റില്‍ ആറിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!

നേരത്തെ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുണ്ടായിരുന്ന മഹേഷ് ഗിരിയെ മറികടന്നാണ് ഗൗതം ഗംഭീറിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്. കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിങ് ലവ്‌ലിയെയും ആംആദ്മി പാര്‍ട്ടിയുടെ അതിഷിയെയുമാണ് ഗംഭീര്‍ നേരിടുക. മീനാക്ഷി ലേഖി ആംആദ്മി നേതാവ് ബ്രജേഷ് ഗോയലിനെതിരെയും കോണ്‍ഗ്രസിന്റെ അജയ് മാക്കനെതിരെയുമാണ് ന്യൂദില്ലിയില്‍ മത്സരിക്കുന്നത്.

gautam-gambhir-


ഹര്‍ഷവര്‍ധനും മനോജ് തിവാരിയെയും ബിജെപി സ്ഥാനാര്‍ത്ഥികളായി ദില്ലിയില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ചാന്ദ്‌നി ചൗക്കില്‍ നിന്നാണ് ഹര്‍ഷവര്‍ധന്‍ മത്സരിക്കുക. സൗത്ത് ദില്ലിയില്‍ നിന്ന് രമേഷ് ബിദുരിയും മത്സരിക്കും. മുന്‍ ദില്ലി മുഖ്യമന്ത്രി സഹേബ് സിങ് വെര്‍മ്മയുടെ മകന്‍ പര്‍വേഷ് വെര്‍മ്മ വെസ്റ്റ് ദില്ലിയില്‍ നിന്നും മത്സരിക്കുന്നു. ഏപ്രില്‍ 26നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ഒറ്റ ഘട്ടമായാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 12നാണ് തിരഞ്ഞെടുപ്പ്‌

English summary
Gautam Gambhir will contest for BJP from east delhi and Meenakshi lekhi from new delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X