Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റിയില്ല; കേസ് വീണ്ടും സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ ചികിത്സക്കായി ജയില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കിയില്ല. ഇതിനെതിരെ നവ്‌ലാഖ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. എന്‍ഐഎയുടെ വാദവും കോടതി കേള്‍ക്കും. ഈ മാസം പത്തിന് നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ മുംബൈയിലെ തലോജ ജയിലലാണ് അദ്ദേഹം.

g

എന്‍ഐഎ കോടതി കൂടി ഉത്തരവിട്ടാല്‍ മാത്രമേ മാറ്റം സാധ്യമാകുകയുള്ളൂ. എന്നാല്‍ എന്‍ഐഎ കോടതി ഉത്തരവിട്ടിട്ടില്ല. നവ്ലാഖയെ താമസിപ്പിക്കാന്‍ ബന്ധുക്കള്‍ കണ്ടെത്തിയ വീടിന്റെ കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ എന്‍ഐഎ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ഈ മാസം 10നാണ് നവ്‌ലാഖയെ വീട്ടുതലങ്കലിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂര്‍ കൊണ്ട് വീടു പരിശോധന പൂര്‍ത്തിയാക്കേണ്ട എന്‍ഐഎ അത് ചെയ്തില്ലെന്ന് നിത്യാ രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയും ഇക്കാര്യത്തില്‍ കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഈ അപേക്ഷയും നവ്ലാഖയുടെ ഹരജിക്കൊപ്പം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. വീടിന് പകരം നവ്ലാഖ തന്ന വിലാസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ലൈബ്രറിയും ഓഫിസും ഉള്‍പ്പെടുന്നതണെന്നും മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ആളാണ് നവ്ലാഖയെന്നും തുഷാര്‍ മേത്ത പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ചീത്ത പാര്‍ട്ടിയല്ലെന്ന് ഇതിന് നവ്ലാഖയുടെ അഭിഭാഷക പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+