കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലോ രജനിയോ! ആരുടെ രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കും, അവസാനം ഗൗതമി അത് വെളിപ്പെടുത്തി

കമൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ഗൗതമി പിന്തുണക്കുമോ എന്ന ചോദ്യം പ്രേക്ഷകരുടെ ഇടയിൽ ഉയര‍ന്നു വന്നിരുന്നു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചു വളരെ മുൻപ് തന്നെ ജനങ്ങൾക്ക് കമൽ സൂചന നൽകിയെങ്കിലു ആഴ്ചകൾക്കു മുൻപാണ് തന്റെ രാഷ്ട്രീയ പാർട്ടി രൂപികരിക്കുന്നതിനെ കുറിച്ചുമുള്ള പ്രഖ്യാപനം നടത്തിയത്. കമൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ഗൗതമി പിന്തുണക്കുമോ എന്ന ചോദ്യം പ്രേക്ഷകരുടെ ഇടയിൽ ഉയര‍ന്നു വന്നിരുന്നു. എന്നാൽ ഇതിന് പ്രതികരണനുമായി താരം രംഗത്തെത്തിയിട്ടുണ്ട്.

രാഹുൽ ഗാന്ധിക്ക് ശനി തുടങ്ങി, മനസാക്ഷിസൂക്ഷിപ്പുകാരനും ബിജെപിയിലേക്ക്, കാരണം രാഹുൽ തന്നെരാഹുൽ ഗാന്ധിക്ക് ശനി തുടങ്ങി, മനസാക്ഷിസൂക്ഷിപ്പുകാരനും ബിജെപിയിലേക്ക്, കാരണം രാഹുൽ തന്നെ

gawthmy


എന്നാൽ കമലും - രജനിയും രാഷ്ട്രീയത്തിൽ ക്ലച്ച് പിടിക്കില്ലയെന്ന് കമലിന്റെ സഹോദരൻ ചാരു ഹാസൻ അഭിപ്രായപ്പെട്ടിരുന്നു. രണ്ടും പേരും ഒരുമിച്ചു നിന്നാൽ ചില്പ്പോൾ 10 ശതമാനം വോട്ട് ലഭിക്കുമായിരിക്കുമെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

 രാഷ്ട്രീയം വേറെ

രാഷ്ട്രീയം വേറെ

കമലിന്റെ രാഷ്ട്രീയപ്രവേശനത്തെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയെന്നത് വേറൊരു വിഷയം തന്നെയാണെന്നായിരുന്നു ഗൗതമിയുടെ പ്രതികരണം.

പിന്തുണക്കും

പിന്തുണക്കും

ഒരു രാഷ്ട്രീയ നേതാവാകാനുള്ള എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടെങ്കിൽ, രാഷ്ട്രീയത്തിൽ അനിയോജ്യനാണെന്നും തോന്നിയാൽ പിന്തുണക്കും. എല്ലാവർക്കും അത്തരത്തിലുള്ള ഒരു ഉത്തരവാദിത്വമുണ്ടെന്നും അവർ വ്യക്തമാക്കി.

 ആരേ പിന്തുണക്കും

ആരേ പിന്തുണക്കും

തമിഴ് സൂപ്പർ തരങ്ങളായ രജനീകാന്തും കമൽഹാസനും രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് കടന്നു വരുന്ന സാഹചര്യത്തിൽ ഗൗതമി ആരേ പിന്തുണക്കും എന്നത് വളരെ നിർണ്ണായകമായ ചോദ്യമാണ്. കമലിനെ ആണോ രജനിയെയാണോ പിന്തുണക്കുക എന്ന സംശയം ആരാധകർക്കിടയിൽ ഉയർന്നിട്ടിട്ടുണ്ട്.

 ജയലളിതയുടെ മരണം

ജയലളിതയുടെ മരണം

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ചു ഗൗതമി നേരത്തെ രംഗത്തെത്തിയിരുന്നു. തലൈവിയുടെ പെട്ടെന്നുള്ള മരണത്തിലും അവർക്ക് നൽകി ചികിത്സയിലുമൊക്കെ ഇപ്പോഴും ശരിയായ ഉത്തരം കിട്ടിയിട്ടില്ല. സത്യസന്ധമായ അന്വേഷണമാണ് ജനങ്ങൾക്ക് ആവശ്യമെന്നും മരണത്തിലെ പിന്നിലെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണമെന്നും ഗൗതിമതി പറഞ്ഞു.

രാഷ്ട്രീയം വേറെ സിനിമ വേറെ

രാഷ്ട്രീയം വേറെ സിനിമ വേറെ

രാഷ്ട്രീയ പ്രവർത്തനവും സിനിമ ജീവിതവും രണ്ടും രണ്ടാണ്. തമിഴ്നാടിന്റെ ചരിത്രത്തിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചവർ സമ്പൂർണ്ണ രാഷ്ട്രീയക്കാരായി മാറുകയാണ് ചെയ്യുന്നത്. ജനങ്ങൾക്ക് താരങ്ങളുടെ സിനിമകളോടാണ് ആരാധന. അങ്ങനെ അല്ലായിരുന്നെങ്കിൽ രണ്ടു തവണ ജയലളിത തോൽക്കുമായിരുന്നില്ലെനന്നും ചാരുഹാസൻ പറഞ്ഞിരുന്നു.

 രാഷ്ട്രീയത്തിന്റെ മാനദണ്ഡം അഭിനയമല്ല

രാഷ്ട്രീയത്തിന്റെ മാനദണ്ഡം അഭിനയമല്ല

രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ അഭിനയമല്ല , അതു തിരുമാനക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. നടനായതുകൊണ്ട് മാത്രം രാഷ്ട്രീയ ത്തിൽ വിജയിക്കാനാകില്ല. പേരോ പണമോ പ്രശസ്തിയോ മാത്രം പോരാ. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവർത്തനപ്പെടുത്തുന്ന ഘടകങ്ങൾ അതിലുമൊക്കെ ഉപരിയാണെന്ന് രജനി കൂട്ടിച്ചേർത്തു.

English summary
If Kamal Haasan becomes a politician, will Gautami Tadimalla - a fellow actor who lived with him for 13 years - back him?Gautami was asked this at a press conference in Tamil Nadu's Namakkal on Saturday. She didn't say no. But she didn't say yes either.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X