Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലാകെ 20 ലോകോത്തര സ്‌കൂളുകള്‍; ജെംസ് എജ്യുക്കേഷനുമായി കൈകോര്‍ത്ത് അദാനി

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ലോകോത്തര നിലവാരമുള്ള സ്‌കൂളുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. മലയാളി വ്യവസായിയും ശതകോടീശ്വരനുമായ സണ്ണി വര്‍ക്കിയുടെ ജെംസ് എജ്യുക്കേഷനുമായി കൈകോര്‍ത്താണ് അദാനിയുടെ നീക്കം. ലോകത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും യു എ ഇയിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂളുമാണ് ജെംസ് എജ്യുക്കേഷന്‍.

അതിനാല്‍ സണ്ണി വര്‍ക്കി - അദാനി കൂട്ടുകെട്ട് ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കി കാണുന്നത്. അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്ക് നേതൃത്വം വഹിക്കുന്നത് അദാനി ഫൗണ്ടേഷനാണ് സ്‌കൂളുകള്‍ നിര്‍മിക്കുക. അടുത്തിടെയാണ് അദാനിയുടെ ഇളയ മകന്‍ ജീത് അദാനി വിവാഹിതനായത്. ജീത്തിന്റെ വിവാഹത്തിന് ആഡംബരങ്ങളെല്ലാം ഒഴിവാക്കിയിരുന്നു.

Gautham Adani

കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി വന്‍ തുക മാറ്റി വെക്കും എന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജംസ് എജ്യുക്കേഷനുമായി ചേര്‍ന്ന് സ്‌കൂളുകള്‍ നിര്‍മിക്കുന്ന പദ്ധതി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 10000 കോടി രൂപയുടെ സി എസ് ആര്‍ പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതി. സ്‌കൂളുകള്‍ക്കായി 2000 കോടി രൂപയാണ് അദാനി ഫൗണ്ടേഷന്‍ നല്‍കുക. കുറഞ്ഞത് 20 സ്‌കൂളുകളെങ്കിലും ഇതിന്റെ ഭാഗമായി നിര്‍മിക്കും.

അദാനി ജെംസ് സ്‌കൂള്‍ ഓഫ് എക്സലന്‍സ് എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് അദാനി ജെംസ് സ്‌കൂള്‍ ഓഫ് എക്സലന്‍സിന്റെ ഉദ്ദേശ്യം. പദ്ധതിയ്ക്ക് കീഴിലുള്ള ആദ്യ സ്‌കൂള്‍ 2025 - 26 അക്കാദമിക വര്‍ഷത്തില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ആരംഭിക്കാനാണ് സാധ്യത.

അടുത്ത മൂന്ന് വര്‍ഷത്തിനകം കെജി മുതല്‍ 12-ാം ക്‌ളാസ് വരെയുള്ള 20 സ്‌കൂളുകളെങ്കിലും സ്ഥാപിക്കുക എന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രധാന നഗരങ്ങളും ചെറു പട്ടണങ്ങളും ആയിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. സി ബി എസ്ഇ സിലബസുള്ള സ്‌കൂളുകളില്‍ 30 ശതമാനം സീറ്റുകള്‍ പിന്നാക്ക വിഭാഗക്കാര്‍ക്കായി സൗജന്യമായി സംവരണം ചെയ്യും.

എല്ലാവര്‍ക്കും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന പ്രതിബദ്ധതയാണ് ജെംസുമായി സഹകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൗതം അദാനി പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തമുള്ള വരുംതലമുറയെ വാര്‍ത്തെടുക്കുകയാണ് അദാനിയുമായി സഹകരിച്ച് സ്‌കൂളുകള്‍ തുറക്കുന്നതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സണ്ണി വര്‍ക്കിയും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+