കമലിന്റേയും രജനിയുടേതും വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം... ജനങ്ങളേയും വഞ്ചിക്കുമെന്ന് ഗൗതമി
സ്റ്റൈല്‍ മന്നന് രജനീകാന്തിന്റേയും ഉലകനായകന് കമലഹാസന്റേയും രാഷ്ട്രീയ പ്രവേശനത്തോടെ പുതിയ ഒരു രാഷ്ട്രീയ അംഗത്തിനാകും ഇനി തമിഴകം സാക്ഷിയാകുക എന്ന കാര്യത്തില്‍ ഉറപ്പായിട്ടുണ്ട്. പെരിയാറും എംജിആറും ജയലളിതയുമെല്ലാം കീഴടക്കിയ തമിഴ് ജനതയുടെ മനസ് കീഴടക്കുക അവരുടെ അമ്മയായി തലൈവരായി വാഴുക ഇത് തന്നെയാണ് ഏവരുടേയും നോട്ടവും. തമിഴ് ജനതയുടെ ഹൃദയം കീഴ്പ്പെടുത്തിയ അമ്മയുടെ പിന്‍ഗാമി പട്ടം കൈയ്യില്‍ കിട്ടിയാല്‍ തമിഴ്നാടിന്റെ ഭരണം അത്ര വിദൂരതില്‍ അല്ല എന്ന തിരിച്ചറിവാണ് ഈ നോട്ടത്തിന് പിന്നില്‍.
അതുകൊണ്ട് തന്നെ ഇവരുടെ പിന്‍ഗാമികള്‍ ആയി ഇവര്‍ ഇരുവരും സ്വയം പ്രഖ്യാപനം നടത്തി മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ ദിവസം ഡോ.എംജിആര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാശ്ചാദന ചടങ്ങില്‍ വെച്ച് താനാണ് ജയലളിതയുടെ പിന്‍ഗാമി എന്നായിരുന്നു നടന് രജനീകാന്ത് പറഞ്ഞത്. തന്നിലൂടെയാകും ജയലളിതയുടെ ഭരണ തുടര്‍ച്ച എന്ന വാദം നേരത്തേ തന്നെ കമലഹാസന് ഉയര്‍ത്തിയിട്ടുണ്ട്. ഈ അവകാശവാദങ്ങളുടെ പോര് തുടരുന്നതിനിടയിലാണ് കമലിനേയും രജനീകാന്തിനെതിരേയും ആഞ്ഞടിച്ച് കമലിന്റെ മുന്‍ ഭാര്യയും നടിയുമായ ഗൗതമി രംഗത്തെത്തിയത്.

കമലിന് ആദ്യ കൊട്ട്
13 വര്‍ഷം നീണ്ട കമലഹാസനുമായുള്ള ബന്ധം പിരിയാന്‍ കാരണം കമല്‍ തന്നെയായിരുന്നു എന്നാണ് നേരത്തേ ഗൗതമി വെളിപ്പെടുത്തിയത്. കമലിന്റെ നിര്‍മ്മാണ കമ്പനിയില്‍ കോസ്റ്റ്യൂം ഡിസൈനറായി താന്‍ ജോലി ചെയ്തിരുന്നെന്നും എന്നാല്‍ തനിക്ക് ഒരു ചില്ലി കാശ് പോലും ശമ്പളം തരാതെ തന്നെ കമല്‍ പറ്റിക്കുകയായിരുന്നു എന്നുമാണ് ഗൗതമി ആദ്യം വ്യക്തമാക്കിയത്.

വഞ്ചിക്കും
ഒപ്പമുണ്ടായിരുന്ന പങ്കാളിയോട് ആത്മാര്‍ത്ഥ കാണിക്കാതെ വഞ്ചിച്ച ഒരാള്‍ എങ്ങനെയാണ് ജനങ്ങളോട് നീതിപുലര്ത്തുകയെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നും ഗൗതമി ചോദിച്ചു. ഇതോടെ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഗൗതമിയുടെ പ്രസ്താവന പുതിയ രാഷ്ട്രീയ ആയുധമാക്കുന്ന കാഴ്ചയാണ് ഉണ്ടായത്.

ജയലളിതയുടെ സ്മാരകം
ഇപ്പോള്‍ പുതിയ പ്രസ്താവനയിലൂടെ കമലിനും രജനീക്കുമെത്തിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഗൗതമി.വനിതാ ദിനത്തോടനുബന്ധിച്ച് ജയലളിതയുടെ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഇരവര്‍ക്കുമെതിരെ ഗൗതമി ആഞ്ഞടിച്ചത്.

ഒറ്റരാത്രികൊണ്ട്
ഒറ്റരാത്രി കൊണ്ട് കമലിനോ രജനിക്കോ തമിഴ്നാട് രാഷ്ട്രീയത്തില്‍ ജയലളിതയുടെ വിടവ് നികത്താന്‍ ആകില്ലെന്ന് ഗൗതമി പറഞ്ഞു. ഇരുവരുടേതും വെറും മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ഗൗതമി പ്രതികരിച്ചു.

സമര്‍പ്പണത്തിലൂടെ
ജയലളിത ഒറ്റരാത്രികൊണ്ട് പടുത്തുയര്‍ത്തിയതല്ല അവരുടെ പ്രസ്ഥാനം. കഷ്ടപാടുകളിലൂടെയും സേവനത്തിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് അവര്‍ തന്റെ രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപടുത്തത്. ജനതയുടെ മനസ് കീഴടക്കി അവരുടെ അമ്മയായത്. അതൊന്നും ആര്‍ക്കും സാധിക്കില്ലെന്നും ഗൗതമി വിമര്‍ശിച്ചു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്










Click it and Unblock the Notifications