കമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തി
കമലഹാസന്‍റെ രാഷ്ട്രീയ പ്രവേശനവും മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി പ്രഖ്യാപനത്തോടെയും തമിഴ്നാട് രാഷ്ട്രീയത്തില്‍ മറ്റൊരു ചിത്രം തെളിഞ്ഞിരുന്നു. അതുവരെ ബദ്ധവൈരികളായിരുന്ന ഡിഎംകെയും എഐഎഡിഎംകെയും യോജിച്ച് ഉലകനായകനെ തറപറ്റിക്കാനുള്ള ഗൂഡാലോചനകള്‍ അണിയറയില്‍ നടത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. എന്നാല്‍ കമലഹാസനെ അമ്പേ തറപറ്റിക്കുന്ന പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മുന്‍ ഭാര്യയും നടിയുമായ ഗൗതമിയാണ്.
13 വര്‍ഷം നീണ്ട വിവാഹ ബന്ധം പിരിയാനുള്ള കാരണം അവര്‍ തന്‍റെ സമൂഹ മാധ്യമത്തില്‍ ഇട്ട കുറിപ്പിലൂടെ വ്യക്തമാക്കി. ഗുരുതര ആരോപണങ്ങളാണ് കമലിനെതിരെ ഗൗതമി ഉന്നയിച്ചിരിക്കുന്നത്. ബന്ധം പിരിയാന്‍ കമല്‍ തന്നെയാണ് കാരണക്കാരന്‍ എന്ന ഗൗതമിയുടെ പ്രസ്താവന എത്തിയതോടെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കമലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സാമ്പത്തിക ശ്രോതസ് ഗൗതമി
കമലഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നിലെ പാര്‍ട്ടിയുടെ സാമ്പത്തിക ശ്രോതസ് ഗൗതമിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് തന്‍റെ ബ്ലോഗിലൂടെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത്.

കമലുമായി ഒരു ബന്ധവുമില്ല
നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് ബ്ലോഗിലൂടെ ഗൗതമി വ്യക്തമാക്കി. പരസ്പര ബഹുമാനവും ആത്മാര്‍ത്ഥയും നിലനിര്‍ത്താന്‍ കമല്‍ തയ്യാറായിരുന്നില്ല. ആത്മാഭിമാനം കളഞ്ഞുള്ള ഒരു ബന്ധത്തില്‍ തുടരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നെന്നും ഗൗതമി കുറിച്ചു.

13 വര്‍ഷത്തെ ബന്ധം
വിവാഹം കഴിക്കാതെ നടി ഗൗതമിയും കമലഹാസനും 13 വര്‍ഷമാണ് ഒരുമിച്ച് ജീവിച്ചത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ താന്‍ കമലുമായി ബന്ധം പിരിയുകയാണെന്ന് മാത്രം വ്യക്തമാക്കി ഗൗതമി ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

അഭിനയം നിര്‍ത്തി
കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാ അഭിനയം നിര്‍ത്തി. പിന്നീട് കമലിന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ്കകമല്‍ ഇന്‍റര്‍നാഷ്ണലിന്‍റെ കോസ്റ്റ്യൂം ഡിസൈനറായി താന്‍ ജോലി നോക്കി. കൂടാതെ കമലിന്‍റെ സിനിമകളിലും കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു.

പ്രതിഫലം തന്നില്ല
പക്ഷേ ഇതിനൊന്നും കമല്‍ തന്നെ പ്രതിഫലം തന്നില്ലെന്ന് ഗൗതി ആരോപിച്ചു. ബന്ധം വേര്‍പിരിഞ്ഞ ശേഷവും താന്‍ പലപ്പോഴായി പ്രതിഫലം ചോദിച്ചിരുന്നെന്നും എന്നാല്‍ കമല്‍ തരാന്‍ കൂട്ടാക്കിയില്ലെന്നും ഗൗതമി പറഞ്ഞു.

ശ്രുതി ഹസന്‍ അല്ല
കമലഹാസന്‍റെ മൂത്ത മകള്‍ ശ്രുതി ഹസന്‍ ആണ് ഇരുവരും വേര്‍പിരിയാന്‍ കാരണം എന്ന ആരോപണവും ഗൗതമി തള്ളി. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല പെണ്‍കുട്ടികളാണ് അക്ഷരയും ശ്രുതിയും എന്നും ഗൗതി പറഞ്ഞു.

എഐഎഡിഎംകെ
കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടെ എഐഎഡിഎംകെയാണ് ഗൗതമിയാണ് പാര്‍ട്ടിക്ക് പണം നല്‍കുന്നതെന്നും ഇവര്‍ തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും ആരോപിച്ചത്.












Click it and Unblock the Notifications