കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ ശമ്പളം കൊടുത്തില്ല; ഗവാസ്‌കര്‍ സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: ബി സി സി ഐ ശമ്പളം കൊടുക്കുന്നില്ല എന്ന പരാതിയുമായി ഇടക്കാല പ്രസിഡണ്ട് സുനില്‍ ഗവാസ്‌കര്‍ സുപ്രീം കോടതിയില്‍. ബി സി സി ഐയുടെ എതിര്‍പ്പിനെ തള്ളി സുപ്രീം കോടതിയാണ് ഗവാസ്‌കറെ ഇടക്കാല പ്രസിഡണ്ടായി നിര്‍ദേശിച്ചത്. ഐ പി എല്‍ കോഴക്കേസിലെ പങ്കിനെത്തുടര്‍ന്ന് എന്‍ ശ്രീനിവാസനെ ബി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയാണ് കോടതി ഗവാസ്‌കറെ നിയമിച്ചത്.

എന്നാല്‍ സുപ്രീം കോടതി നിയമിച്ച് ഇടക്കാല പ്രസിഡണ്ടിന് ബി സി സി ഐ ഇതുവരെ ശമ്പളം കൊടുത്തിട്ടില്ല. ടി വി കമന്റേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്ന ഗവാസ്‌കറിന് ഐ പി എല്ലിന്റെ ഏഴാം സീസണില്‍ കമന്ററി പറയാന്‍ സാധിച്ചിരുന്നില്ല. ബി സി സി ഐ ഇടക്കാല പ്രസിഡണ്ടിന് പുറമെ ഐ പി എല്ലിന്റെ ചുമതലയും ഗവാസ്‌കറിന് ഉണ്ടായിരുന്നു.

gavaskar

സുനില്‍ ഗാവസ്‌കറിന് ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി ബി സി സി ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് പാലിക്കാന്‍ ബി സി സി ഐ തയ്യാറായാറിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് പരാതിയുമായി ഗാവസ്‌കര്‍ പരമോന്നത കോടതിയിലെത്തിയത്. വെള്ളിയാഴ്ച കോടതി ഇക്കാര്യം പരിഗണിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

ബി സി സി ഐ അധ്യക്ഷ സ്ഥാനത്ത് നിന്നും സുപ്രീം കോടതി മാറ്റിയ എന്‍ ശ്രീനിവാസനാകട്ടെ, ഐ സി സിയുടെ പ്രഥമ പ്രസിഡണ്ടായിരിക്കുകയാണ് ഇപ്പോള്‍. ഐ പി എല്‍ ഒത്തുകളി കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഒ ആയ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എന്‍ ശ്രീനിവാസനെ സുപ്രീം കോടതി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയത് ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍.

English summary
Gavaskar complains to Supreme Court after BCCI fails to pay him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X