ഗാവസ്കറും കപില്‍ദേവും മോദിയുടെ ടീമില്‍!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനുള്ള ടീമില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗാവസ്കറും കപില്‍ ദേവും. മുന്‍ ക്യാപ്റ്റന്മാരായ ഗാവസ്കറെയും കപിലിനെയും മോദി തന്നെയാണ് പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചത്. നവംബറിലാണ് മോദിയുടെ ഓസ്ട്രേലിയന്‍ പര്യടനം.സിഡ്നി, കാന്‍ബെറ, മെല്‍ബണ്‍ എന്നീ നഗരങ്ങള്‍ മോദിയും സംഘവും സന്ദര്‍ശിക്കും.
ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് കപില്‍ ദേവ് നിഖഞ്ജ് എന്ന ഹരിയാനക്കാരന്. ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും ഓപ്പണറാണ് മുംബൈ സ്വദേശിയായ സുനില്‍ മനോഹര്‍ ഗാവസ്കര്‍. സ്മാര്‍ട്ട് ക്രിക്കറ്റ് ഡിപ്ലോമസി എന്നാണ് മുന്‍ ക്രിക്കറ്റ് നായകന്മാരെ ഒപ്പം കൂട്ടാനുള്ള ഈ നീക്കം വിളിക്കപ്പെടുന്നത്. നേരത്തെ വാജ്പേയിയുടെ ചരിത്രപരമായ ലാഹോര്‍ ബസ് യാത്ര ടീമില്‍ അംഗമായിരുന്നു കപില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കപില്‍ ദേവ് പ്രതികരിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് അതീവ സന്തോഷം നല്കുന്ന കാര്യമാണ്. അത് കളിക്കാരന് എന്ന നിലയിലായാലും മുന്‍ ക്യാപ്റ്റന്‍ എന്ന നിലയിലായാലും. ഇത്തരം ഒരു ടീമിന്റെ ഭാഗമാകുക എന്നാല്‍ എന്താണെന്ന് എനിക്കറിയാം - വാജ്പേയ്ക്കൊപ്പം ലാഹോര്‍ യാത്രയില്‍ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് കപില്‍ പറഞ്ഞു.
വളരെ വലിയ ഒരു അനുഭവമാണ് ഇത്. നരേന്ദ്ര മോദി തുറന്ന മനസുള്ള നേതാവാണ്. പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസുള്ള ആളാണ് അദ്ദേഹം. എന്താണ് പ്ലാന്‍ എന്ന് കൃത്യമായി എനിക്കറിയില്ല, എന്നാലും മോദിയോട് ഞാന്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കും - കപില്‍ ദേവ് എന്‍ ഡി ടി വിയോട് പറഞ്ഞു. ജി 20 സമ്മേളനത്തിനായി നവംബര്‍ പകുതിയോടെ മോദിയും സംഘവും യാത്ര തിരിക്കും.
-
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications