കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാവസ്‌കറും കപില്‍ദേവും മോദിയുടെ ടീമില്‍!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനുള്ള ടീമില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗാവസ്‌കറും കപില്‍ ദേവും. മുന്‍ ക്യാപ്റ്റന്മാരായ ഗാവസ്‌കറെയും കപിലിനെയും മോദി തന്നെയാണ് പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചത്. നവംബറിലാണ് മോദിയുടെ ഓസ്‌ട്രേലിയന്‍ പര്യടനം.സിഡ്‌നി, കാന്‍ബെറ, മെല്‍ബണ്‍ എന്നീ നഗരങ്ങള്‍ മോദിയും സംഘവും സന്ദര്‍ശിക്കും.

ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് കപില്‍ ദേവ് നിഖഞ്ജ് എന്ന ഹരിയാനക്കാരന്‍. ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും ഓപ്പണറാണ് മുംബൈ സ്വദേശിയായ സുനില്‍ മനോഹര്‍ ഗാവസ്‌കര്‍. സ്മാര്‍ട്ട് ക്രിക്കറ്റ് ഡിപ്ലോമസി എന്നാണ് മുന്‍ ക്രിക്കറ്റ് നായകന്മാരെ ഒപ്പം കൂട്ടാനുള്ള ഈ നീക്കം വിളിക്കപ്പെടുന്നത്. നേരത്തെ വാജ്‌പേയിയുടെ ചരിത്രപരമായ ലാഹോര്‍ ബസ് യാത്ര ടീമില്‍ അംഗമായിരുന്നു കപില്‍.

gavaskar-kapil

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കപില്‍ ദേവ് പ്രതികരിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് അതീവ സന്തോഷം നല്‍കുന്ന കാര്യമാണ്. അത് കളിക്കാരന്‍ എന്ന നിലയിലായാലും മുന്‍ ക്യാപ്റ്റന്‍ എന്ന നിലയിലായാലും. ഇത്തരം ഒരു ടീമിന്റെ ഭാഗമാകുക എന്നാല്‍ എന്താണെന്ന് എനിക്കറിയാം - വാജ്‌പേയ്‌ക്കൊപ്പം ലാഹോര്‍ യാത്രയില്‍ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് കപില്‍ പറഞ്ഞു.

വളരെ വലിയ ഒരു അനുഭവമാണ് ഇത്. നരേന്ദ്ര മോദി തുറന്ന മനസുള്ള നേതാവാണ്. പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസുള്ള ആളാണ് അദ്ദേഹം. എന്താണ് പ്ലാന്‍ എന്ന് കൃത്യമായി എനിക്കറിയില്ല, എന്നാലും മോദിയോട് ഞാന്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കും - കപില്‍ ദേവ് എന്‍ ഡി ടി വിയോട് പറഞ്ഞു. ജി 20 സമ്മേളനത്തിനായി നവംബര്‍ പകുതിയോടെ മോദിയും സംഘവും യാത്ര തിരിക്കും.

English summary
Indian cricket legends Kapil Dev and Sunil Gavaskar have been invited by Prime Minister Narendra Modi to be part of the official delegation for the Australia tour in mid-November.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X