കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂ ജേഴ്സി കൊലപാതകം: '1 കോടി സ്ത്രീധനം നൽകി വിവാഹം, അവിഹിതം സംരക്ഷിയ്ക്കാൻ കൊലപാതകം' തെളിവുകൾ

ഭര്‍ത്താവ് സഹപ്രവര്‍ത്തകയ്ക്ക് അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ട്‌സ് ശശികല സഹോദരന് അയച്ച് കൊടുത്തിരുന്നു.

  • By മരിയ
Google Oneindia Malayalam News

ഹൈദരാബാദാ: ന്യൂജേഴ്‌സില്‍ കൊല ചെയ്യപ്പെട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശശികലയുടെ ഭര്‍ത്താവിന് എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബന്ധുക്കള്‍. കോടിക്കണക്കിന് രൂപ സ്ത്രീധനം വാങ്ങിയാണ് ഹേമന്ദറാവും ശശികലയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായതിനെ തുടര്‍ന്ന് ശശികലയേയും മകനേയും കൊല്ലുകയായിരുന്നെന്ന് ശശികലയുടെ അച്ഛനും അമ്മയും ആരോപിയ്ക്കുന്നു.

സ്ത്രീധം

അധ്യാപക ദമ്പതികളുടെ മകളാണ് ശശികല. എഞ്ചിനീയറിംഗ് ബിരുദധാരി. 1 കോടി രൂപ സ്ത്രീധനം നല്‍കിയാണ് മകളെ ഹേമന്ദറാവുവിന് വിവാഹം ചെയ്ത് നല്‍കിയതെന്ന് ശശികലയുടെ അമ്മ കുമാരി പറയുന്നു.

അമേരിക്കയിലേക്ക്

എഞ്ചിനീയര്‍മാരായ ഹനുമന്ദറാവുവും ശശികലയും 10 വര്‍ഷം മുമ്പാണ് ന്യൂജേഴ്‌സിയിലേക്ക് പോയത്. അവിടെ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഹനുമന്ദറാവു. ശശികലയും ജോലി ചെയ്തിരുന്നു. മകന്‍ ഏഴ് വയസ്സുകാരന്‍ അനീഷ് രവി വിദ്യാര്‍ത്ഥിയാണ്.

അവിഹിതം

ഹനുമന്ദറാവുവിന് കൂടെ ജോലി ചെയ്യുകയായിരുന്ന യുവതിയുമായി അവിഹിതബന്ധം ഉണ്ടായിരുന്നെന്ന് ശശികലയുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്. ഇക്കാര്യം ശശികലയ്ക്ക് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. മകളെ കൊന്നതാണെന്നാണ് ശശികലയുടെ ബന്ധുക്കള്‍ വിശ്വസിയ്ക്കുന്നത്.

ഇ-മെയില്‍

ഭര്‍ത്താവ് സഹപ്രവര്‍ത്തകയ്ക്ക് അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ട്‌സ് ശശികല സഹോദരന് അയച്ച് കൊടുത്തിരുന്നു. ഇതാണ് ഹനുമന്ദറാവുവിന്റെ അവിഹിതത്തിന് തെളിവായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

മോഷണമോ...?

മോഷണ ശ്രമത്തിന് ഇടേ നടന്ന കൊലപാതകമാണോ ഇത് എന്ന് പോലീസ് പരിശോധിയ്ക്കുന്നുണ്ട.് അതിനായി ഹനുമന്ദ റാവുവിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്ത് വരികയാണ് പോലീസ്.

ചോദ്യം ചെയ്യൽ

ശശികലയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ന്യൂ ജേഴ്സി പോലീസ് ചോദ്യം ചെയ്തു. എന്നാൽ ഇയാൾ കസ്റ്റഡിയിൽ അല്ല. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഹനുമന്ദറാവുവിനെ പോലീസ് വെറുതെ വിട്ടു.

ക്രൂരകൊലപാതകം

ശശികലയുടേയും മകന്റേയും ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ഹനുമന്ദറാവുവാണ് ഭാര്യയും കുഞ്ഞും മരിച്ച് കിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ആദ്യം കണ്ടത് ഭർത്താവ്

ശശികലയുടെ ഭർത്താവ് ഹേമന്ദറാവുവിന്റെ നിലവിളി കേട്ടാണ് തങ്ങൾ വീട്ടിലേക്ക് ഓടിച്ചെന്നതെന്ന് അയൽവാസികൾ പറയുന്നു. എന്റെ ഭാര്യയും കുഞ്ഞു പോയെന്ന് പറഞ്ഞ് ഇയാൾ അലറി വിളിയ്ക്കുന്നുണ്ടായിരുന്നു. ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ശശികലയേയും ഏഴ് വയസ്സുകാരൻ മകനേയും ആണ് അപ്പോൾ കണ്ടത്.

മിടുക്കൻ

പഠിത്തത്തിൽ മിടുക്കനായിരുന്നു അനീഷ് സായി. സ്കൂളിൽ നിന്ന് 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' പുരസ്കാരം ഏറ്റുവാങ്ങാൻ പോകുന്നതിന് തൊട്ടുമുന്പാണ് മരണം ഈ ഏഴ് വയസ്സുകാരനെ തട്ടി എടുത്തത്.

വംശീയ വിദ്വോഷം അല്ല

അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഇത് വംശീയ വിദ്വോഷത്തിന്റെ ഭാഗമായി നടന്ന കൊല ആണോ എന്നാണ് പോലീസ് ആദ്യം അന്വേഷിച്ചത്. എന്നാൽ അത്തരം തെളിവുകൾ ഒന്നും ന്യൂ ജേഴ്സി പോലീസിന് കിട്ടിയിട്ടില്ല.

English summary
“Our relatives in the U.S. told us that the reports found that Sasikala and her son were punched before being stabbed,” Sasikala's brother said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X