സ്വവര്‍ഗ്ഗലൈംഗികത അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ദില്ലി: സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാവുന്ന 377 റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍ ജി ബി ടി വിഭാഗത്തിലെ പ്രമുഖര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സ്വവര്‍ഗ്ഗലൈംഗികത മൗലികാവകാശമാണെന്നു കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നര്‍ത്തകന്‍ എന്‍ എസ് ജോഹര്‍, പത്രപ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ, ഷെഫ് റിതു ഡാല്‍മിയ തുടങ്ങിയവരാണ് ഹര്‍ജി നല്കിയ പ്രമുഖര്‍.

ലെസ്ബിയന്‍,ഗെ,ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. എല്ലാവരും മൗലികാവകാശങ്ങള്‍ അനുഭവിച്ച് രാജ്യത്ത് കഴിയുമ്പോള്‍ തങ്ങള്‍ തഴയപ്പെടുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടികാണിക്കുന്നു. ജൂണ്‍ 29 ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. തങ്ങളുടെ അവകാശങ്ങള്‍ എവിടെയും ലംഘിക്കപ്പെടുകയാണെന്നും ലൈംഗിക ന്യുനപക്ഷങ്ങള്‍ രാജ്യത്തിനു നല്‍കുന്ന സംഭാവനകള്‍ വിസ്മരിക്കപ്പെടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications