പീഢനത്തിനിരയായ പെൺകുട്ടിയോട് അതിക്രമം വിശദീകരിക്കാൻ ആവശ്യപ്പെട്ടു; ആർജെഡി നേതാക്കൾക്കെതിരെ കേസ്
ഗയ: പീഢനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ നിന്നും വലിച്ചിറക്കി സംഭവം വിശദീകരിക്കാൻ ആവശ്യപ്പെട്ട 2 എം എൽഎമാർ ഉൾപ്പെടെയുള്ള ആർജെഡി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മഗധ് മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങൾക്ക് മുമ്പിൽ സംഭവം വിശദീകരിക്കാൻ ആവശ്യപ്പെട്ട് ആർജെഡി നേതാവ് കുട്ടിയെ വണ്ടിയിൽ നിന്നും വലിച്ചിറക്കിയത്. അനുവാദമില്ലാതെ പെൺകുട്ടിയുടെ ചിത്രങ്ങൾ എടുത്തതിനും ഇരയുടെ വിവരങ്ങൾ പുറത്തുവിട്ടതിനും കേസെടുത്തിട്ടുണ്ട്.
ആർജെഡിയുടെ അണികളിലൊരാൾ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയായിരുന്നു . വാഹനത്തിൽ നിന്നും ഇറങ്ങില്ലെന്നും. കുറ്റക്കാർ തൂക്കിലേറ്റപ്പെടുന്നതുവരെ തന്റെ മുഖം സമൂഹം കാണേണ്ടെന്നും പറഞ്ഞ് കരയുന്ന കുട്ടിയേ വീഡിയോയിൽ കാണാം. കുട്ടിയുടെ കരച്ചിൽ വകവെയ്ക്കാതെ സംഭവം വിശദീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ ആർജെഡി നേതാവ് മർദ്ദിക്കുകയും ചെയ്തു.

ആര്‍.ജെ.ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ അലോക് മെഹ്ത, ബേലാഗഞ്ച് എം.എല്‍.എ സുരേന്ദ്ര യാദവ്, ആര്‍.ജെ.ഡി. വനിതാസെല്‍ സംസ്ഥാന സെക്രട്ടറി ആഭാ ലത, ഗയയിലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിസാം അലം, വനിതാ സെല്‍ ജില്ലാ സെക്രട്ടറി സരസ്വതി ദേവി എന്നിവരും മറ്റു രണ്ടു നേതാക്കളും ചേർന്നാണ് പീഢനം വിശദീകരിക്കാൻ കുട്ടിയെ നിർബന്ധിച്ചത്.ഇവർക്കെതിരെ കോച്ച് സബ് ഇൻസ്പെക്ടർ രാജ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
-
മോഹൻലാലിനെ ആര്‍ പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications