കോവിഡ് ഭേദമാകാൻ ഗായത്രി മന്ത്രം; പഠനത്തിന് ശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായം
ഗായത്രി മന്ത്രം കൂടാതെ പ്രാണായാമവും കോവിഡ് രോഗികളിൽ ഫലം ചെയ്യുമോ എന്നും പരിശോധിക്കുന്നുണ്ട്
ഋഷികേശ്: ഗായത്രി മന്ത്രം ജപിച്ചാൽ കോവിഡ് ഭേദമാകുമോയെന്ന് പഠിക്കാൻ ഋഷികേശിലെ എയിംസ് ആശുപത്രി. ഇതിനായി കേന്ദ്ര ശാസ്ത്ര മന്ത്രാലയം ധനസഹായം അനുവദിച്ചു. ഗായത്രി മന്ത്രം കൂടാതെ പ്രാണായാമവും കോവിഡ് രോഗികളിൽ ഫലം ചെയ്യുമോ എന്നും പരിശോധിക്കുന്നുണ്ട്. 20 കോവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തുന്നത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

ഒരു സംഘത്തിലെ പത്ത് കോവിഡ് രോഗികള്‍ക്ക് സാധാരണ ചികിത്സയും രണ്ടാം സംഘത്തിലെ രോഗികള്‍ക്ക് ചികിത്സയും ഗായത്രി മന്ത്രോച്ചാരണവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതം പ്രാണായാമ പരിശീലനം നടത്തുകയും ചെയ്യും. 14 ദിവസമാണ് നിരീക്ഷണ കാലാവധി. ഈ സമയത്ത് രോഗികളെ കൃത്യമായി നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ശരീരത്തിലെ അണുബാധയിലെ വ്യത്യാസവും പരിശോധിക്കും. പരീക്ഷണത്തിന് മുന്നോടിയായി അണുബാധയുടെ തോത് അളക്കുന്നതിന് രോഗികളുടെ സി ക്രിയേറ്റീവ് പ്രോട്ടീന്‍റെ അളവ്, എക്സ് റേ അടക്കമുള്ളവ പരിശോധിക്കും. 14 ദിവസത്തിന് ശേഷവും ഈ പരിശോധനകൾ ആവർത്തിച്ച് ഗായത്രി മന്ത്രം ജപിച്ചവരിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് വിലയിരുത്തും.
" സാർക് കൊറോണ വൈറസ് പ്രധനമായും ശ്വസനപ്രകിയെയാണ് ബാധിക്കുക. ഹിന്ദുക്കൾക്കിടെ ഏറ്റവും പ്രചാരത്തിലുള്ള രീതിയാണ് ഗായത്രി മന്ത്രം ജപിക്കുക എന്നത്. ഈ മാരക ഹാനിക്ക് നിലവിൽ മറ്റ് മരുന്നുകളൊന്നും കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ ഗായത്രി മന്ത്രം ജപിച്ചാൽ ലോകത്തെ ഈ മാരാവ്യാധിയിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കുമോ ഇല്ലെയോ എന്ന് കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണ്." പഠനത്തെക്കുറിച്ച് എയിംസ് പറയുന്നതിങ്ങനെ.
ഈ സാഹചര്യത്തിൽ ഗായത്രി മന്ത്രം ജപിച്ചാൽ ലോകത്തെ ഈ മാരാവ്യാധിയിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കുമോ ഇല്ലെയോ എന്ന് കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണ്.
Recommended Video
ഋഷികേശ് എയിംസിലെ ശ്വാസകോശ രോഗവിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ രുചി ദുവാ ഗവേഷണത്തിന്‍റെ ചുമതല. കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്‍റെ പിന്തുണയോടെയാണ് ഗവേഷണം നടത്തുന്നത്. അതേസമയം പഠനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല.
ഫെബ്രുവരി അഞ്ചിനാണ് ഈ ഗവേഷണ പദ്ധതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് പ്രാണായാമം, ഗായത്രി മന്ത്രം എന്നിവ പരിശീലിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശദമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി വിട്ടാലും ഗായത്രി മന്ത്രവും യോഗയും പരിശീലിക്കുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കും.












Click it and Unblock the Notifications