കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി വളർച്ച 7.1% മായി കുറഞ്ഞു; പക്ഷേ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ... ആയുധമാക്കി പ്രതിപക്ഷം!!

Google Oneindia Malayalam News

ദില്ലി: 2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപിയിൽ ഇടിവ്. മെയ് മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ജിഡിപി 8.2 ആയി ഉയര്‍ന്നത് കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നാൽ രണ്ടാം പാദമായപ്പോഴേക്കും ജിഡിപി വളർച്ച 7.1 ശതമാനമായി കുറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതുകൊണ്ട് കേന്ദ്രസർക്കാരിന് വൻ അടിയാണിത്.

<strong>പാചകവാതക വില കുറച്ചു; സബ്സിഡി സിലിണ്ടറിന് 6.52 രൂപ കുറയും, പുതുക്കിയ നിരക്ക് അർദ്ധരാത്രി മുതൽ ...</strong>പാചകവാതക വില കുറച്ചു; സബ്സിഡി സിലിണ്ടറിന് 6.52 രൂപ കുറയും, പുതുക്കിയ നിരക്ക് അർദ്ധരാത്രി മുതൽ ...

ഇത്തവണ രണ്ടാം പാദത്തില്‍ ജിഡിപി 7.4 ആയിരിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിലും താഴെപ്പോയത് സാമ്പത്തിക വിദഗ്ധരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍ ഏററവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പിലാക്കലും കാരണം കഴിഞ്ഞ വർഷം ഇതേസമയം ജിഡിപി 6.3 ശതമാനമായിരുന്നു.

GDP

ഖനന, ക്വാറി മേഖലകളില്‍ നിന്നുള്ള സംഭാവന 2.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേസമയം 6.9 ശതമാനമായിരുന്നു. എന്നാൽ നിർമ്മാണ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 3.1 ശതമാനമായിരുന്നെങ്കിൽ ഇത്തവണ അത് 7.8 ശതമാനമായി വർധിച്ചു. ഫാമിങ് മേഖലയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

English summary
GDP growth drops to 7.1% in Q2; core industries rise to 4.8% in October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X