ഇന്ത്യയുടെ ജിഡിപി നെഗറ്റീവിലേക്കെന്ന് ആർബിഐ ഗവർണർ; സാമ്പത്തിക മേഖലയിൽ വലിയ ആശങ്ക
ദില്ലി; കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് നെഗറ്റീവിൽ എത്തുമെന്നും ഗവർണർ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ജിഡിപി വളർച്ചാ നിരക്കിൽ കുറവ് വരും. 2020-2021 വർഷം വളർച്ചാ നിരക്ക് പൂജ്യത്തിൽ താഴെ എത്തും. നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ താഴേക്ക് പോകുമെന്നും ഗവർണർ പറഞ്ഞു. ഡിമാൻഡ് തകർച്ചയാണ് ഇന്ത്യ നേരടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ വാങ്ങൽ കുറച്ചു. ഇതോടെ നിക്ഷേപ ആവശ്യം നിലച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ സർക്കാരിന്റെ വരുമാനത്തേയും സാരമായി ബാധിച്ചുവെന്നും ഗവർണർ പറഞ്ഞു.

ലോക്ക് ഡൗണ് കനത്ത ആഘാതമാണ് വരുത്തിയിരിക്കുന്നത്. രാജ്യത്ത് വൈദ്യുതി ഉപഭോഗം ഇടിഞ്ഞു. സേവന മേഖല ചുരുങ്ങി,വാഹന വിൽപന നിലച്ചു, ആഭ്യന്തര വിമാന യാത്രക്കാരുടെ ഗതാഗതം, വിദേശ-വിനോദ സഞ്ചാരികളുടെ വരവ് എന്നിവയും മാർച്ചിൽ നിലച്ചു. അതേസമയം കാർഷിക മേഖലയിൽ വലിയ വളർച്ച ഉണ്ടായി. സാമ്പത്തിക വർഷത്തിന്റെ മൂന്നും നാലും പാദത്തിൽ നാല് ശതമാനത്തില്‍ താഴേക്ക് നാണയപ്പെരുപ്പമെത്തും എന്നും ഗവർണർ പറഞ്ഞു. അതേസമയം പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളുണ്ടാകും. പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അതിൽ വിശ്വാസം അർപ്പിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
വിവരശേഖരണത്തിലെ ബുദ്ധിമുട്ട് കാരണം വളർച്ചാ പ്രവചനം സങ്കീർണ്ണമായിട്ടുണ്ട്. ദേശീയ വരുമാനത്തെക്കുറിച്ച് മെയ് അവസാനത്തോടെ എൻഎസ്‌ഒ പുറത്തിറക്കുന്ന വിവരങ്ങൾ കൂടുതൽ വ്യക്തത നൽകും, പ്രത്യേകിച്ച് ജിഡിപി വളർച്ചയുടെ വ്യാപ്തിയും ദിശയും അനുസരിച്ച് കൂടുതൽ വ്യക്തമായ പ്രവചനങ്ങൾ നടത്താൻ സഹായിക്കും.പണപ്പെരുപ്പം 2020 ന്റെ ആദ്യ പകുതിയിൽ സ്ഥായി ആയി നിൽക്കുമെന്നും എന്നാൽ രണ്ടാം പകുതിയിൽ മാറ്റം ഉണ്ടാകുമെന്നുമാണ് റിസര്‍വ് ബാങ്ക് പോളിസി കമ്മിറ്റി കണക്കാക്കുന്നത്.
ചില നിയന്ത്രണങ്ങളോടെ മെയ് അവസാനത്തോടെ ലോക്ക് ഡൗണ് എടുത്തുകളഞ്ഞാലും സാമൂഹിക അകലം പാലിക്കലും താത്കാലിക തൊഴിൽ നഷ്ടവുമെല്ലാം രണ്ടാം പാദത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളേയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം പാദത്തോടെ സാമ്പത്തിക നടപടികൾ സാവധാനം തുടങ്ങുമെന്നും നാലാം പാദത്തോടെ വേഗത കൈവരിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നതെന്നും ഗവർണർ പറഞ്ഞു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച -6 ശതമാനത്തിൽ നിന്ന് 1 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് 15-ാമത് ധനകാര്യ കമ്മീഷൻ ചെയർമാൻ എൻകെ സിംഗ് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications