കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി വളർച്ച നെഗറ്റീവായി തുടരും; റിപോ, റിവോഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല

Google Oneindia Malayalam News

ദില്ലി; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. നിരക്ക് നാല് ശതമാനമായി തന്നെ തുടരുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രവർത്തനം ദുർബലമായി തന്നെ തുടരുകയാണ്. ജൂണിൽ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. കൊവിഡ് കേസുകളിലുണ്ടായ വർധനവ് ഒരു തിരിച്ചവരവിന്റെ സാധ്യത ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഫിബ്രവരിക്ക് ശേഷം റിപ്പോ നിരക്ക് 1.15 ശതമാനം കുറവ് വരുത്തിയിരുുന്നു. വിപണയിൽ പണലഭ്യത ഉറപ്പാക്കനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്താതിരുന്നത്. രാജ്യത്തെ യഥാർത്ഥ ജിഡിപി വളർച്ച നെഗറ്റീവായി തന്നെ തുടരുമെന്നും ഗവർണർ പറഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടെടുക്കൽ തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി. ഇത് തിരിച്ചടിയായി. വിതരണശൃംഖലയിലെ തടസങ്ങൾ നിലനിൽക്കുകയാണ്. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ്വ് ബാങ്ക് നേരിടുന്ന പ്രധാന വെല്ലുവിളി.

shaktikanta-das-154

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ പ്രതിസന്ധിക്കുശേഷം മ്യൂച്വല്‍ ഫണ്ടുകള്‍ സ്ഥിരതയാര്‍ജിച്ചു.നാഷണൽ ഹൗസിംഗ് ബാങ്കായ നബാർഡിന് പ്രത്യേക അധിക ധനസഹായം നൽകും.പണലഭ്യത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും വായ്പയുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള നടപടികളും റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചു.

ഇടത്തരം സൂക്ഷ്മ ചെറുകിട മേഖലയ്ക്കുള്ള വായ്പകൾ പുനക്രമീകരിക്കും. സ്റ്റാർട്ടപ്പുകൾക്ക് മുൻ‌ഗണനാ മേഖലയിൽ ഉൾപ്പെടുത്തി വായ്പകൾ നൽകും. ഇന്നവേഷൻ ഹബ് സ്ഥാപിക്കും.രണ്ടാം പാദത്തിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും അത് കുറയാൻ സാധ്യതയുണ്ട്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

English summary
GDP growth rate will remain negative says RBI governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X