ജിഡിപിയില്‍ വർധനവ്; നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ 6.2 ശതമാനം വളർച്ച
ഡല്‍ഹി: പ്രതീക്ഷകള്‍ നല്‍കി രാജ്യത്തിന്റെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദന (GDP) ത്തില്‍ വർധവന്. 2024-25 സാമ്പത്തിക വർഷത്തിലെ (FY25) മൂന്നാം പാദത്തിലെ രാജ്യത്തിന്റെ ജി ഡി പി വളർച്ച 6.2 ശതമാനമാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
രണ്ടാം പാദത്തിലെ ജി ഡി പി വളർച്ച വലിയ തോതില്‍ താഴേക്ക് പോയ സാഹചര്യത്തില്‍ മൂന്നാം പാദത്തിലെ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ഊർജ്ജമാണ് നല്‍കുന്നത്. രണ്ടാം പാദത്തിലെ ജി ഡി പി വളർച്ച കഴിഞ്ഞ ഏഴ് പാദത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനമായി കുറഞ്ഞിരുന്നു. സാമ്പത്തിക വളർച്ചയിലെ തുടർച്ചയായ മാന്ദ്യം സമീപകാല പാദങ്ങളിൽ പ്രകടമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ജി ഡി പി വളർച്ച 8.6 ശതമാനമായിരുന്നു. എന്നാല്‍ പിന്നീട് അത് നാലാം പാദത്തില്‍ 7.6 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തില്‍ 6.7 ശതമാനമായും രണ്ടാം പാദത്തില്‍ 5.4 ശതമാനമായും ഇടിയുകയായിരുന്നു. 2025 സാമ്പത്തിക വർഷത്തേക്കുള്ള ജി ഡി പി വളർച്ചാ പ്രതീക്ഷ 6.4 ശതമാനമായും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നിലനിർത്തി. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായ 8.2 ശതമാനം ജി ഡി പി വളർച്ചയേക്കാൾ വളരെ കുറവാണ് എന്നതാണ് ശ്രദ്ധേയം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാകട്ടെ (ആർബിഐ) നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ച 6.6 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ ജി ഡി പി വളർച്ച മന്ദഗതിയിലാണെങ്കിലും, വർഷത്തിന്റെ അവസാന പകുതിയിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത് . കാർഷിക, വ്യാവസായിക ഉൽപാദനത്തിലെ ഉയർച്ചയും ഗ്രാമീണ മേഖലയിലെ ആവശ്യകതയും ഇന്ത്യയുടെ വളർച്ചയെ കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക വർഷാവസാനത്തോടെ സമ്പദ്‌വ്യവസ്ഥ 6.4-6.8 ശതമാനം വളർച്ച കൈവരിക്കാൻ ഈ വേഗത സഹായിച്ചേക്കും.
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ച് 6.25 ശതമാനമാക്കിയ തീരുമാനവും സാമ്പത്തിക വളർച്ചയില്‍ ഗുണം ചെയ്തേക്കാമെന്നാണ് വിലയിരുത്തല്‍. രണ്ട് വർഷത്തിനിടയിലെ ആദ്യത്തെ നിരക്ക് കുറവാണ്. ഫെബ്രുവരിയിലെ എംപിസി യോഗത്തിലുണ്ടായത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ച തീരുമാനത്തെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി പിന്തുണക്കുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications