Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞു, ഡിസംബർ പാദത്തിൽ വളർച്ചാ വേഗത 5.4 ശതമാനമായി കുറഞ്ഞു

മുംബൈ; നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം വളർച്ച കൈവരിച്ചതായി സ്ഥിതിവിവരക്കണക്ക്. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തിങ്കളാഴ്ച പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയിലേത്. ഇപ്പോൾ തുടർച്ചയായ അഞ്ചാമത്തെ തവണയാണ് വളർച്ച രേഖപ്പെടുത്തുന്നത്.

യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം ക്രൂഡ് ഓയിലിന്റെയും ചരക്കുകളുടെയും ഉയരുന്ന വില സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയാകുന്നുമുണ്ട്. ഏപ്രിൽ-ജൂൺ കാലയളവിൽ 20.3 ശതമാനവും ജൂലൈ-സെപ്റ്റംബറിലെ 8.5 ശതമാനവും ആയിരുന്നു വളർച്ചാ നിരക്ക്. ഡിസംബർ പാദത്തിൽ സമ്പദ്‌വ്യവസ്ഥയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വർഷം തോറും 6 ശതമാനം വളർച്ച നേടുമെന്ന് റോയിട്ടേഴ്‌സ് വോട്ടെടുപ്പിൽ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു.

gdp

ജൂലൈ-സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 8.4 ശതമാനം വളർന്നു. വളർച്ചയുടെ ആക്കം കുറയുന്നത് അടിസ്ഥാന പ്രഭാവത്തിന്റെ മങ്ങലിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2020-21 ലെ 6.6 ശതമാനം സങ്കോചത്തെ അപേക്ഷിച്ച് 2021-22 ലെ ജിഡിപി വളർച്ച 8.9 ശതമാനം ആയി കണക്കാക്കുന്നു. മൊത്തത്തിൽ, ജിഡിപി 38,22,159 കോടി രൂപയായി ഉയർന്നപ്പോൾ 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇത് 36,26,220 കോടി രൂപയായിരുന്നു. വർഷത്തെ മൊത്ത മൂല്യവർദ്ധിതം 4.7 ശതമാനം ആയി വർദ്ധിച്ചു. കഴിഞ്ഞ പാദത്തിൽ ഇത് 8.4 ശതമാനം ആയിരുന്നു. അതേസമയം, നാമമാത്രമായ ജിഡിപി 15.7 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ പാദത്തിൽ ഇത് 19.3 ശതമാനം ആയിരുന്നു.

നേരത്തെ ലോക്സഭയിൽ നടത്തിയ പ്രസം ഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസ് സമ്പദ്‌വ്യവസ്ഥയേക്കാളും വേഗത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരികയാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷം ഒമ്പത് ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു മന്ത്രിയുടെ പ്രവചനം. എന്നാൽ, യുഎസ് സമ്പദ്‌വ്യവസ്ഥയിൽ നാല് ശതമാനം വളർച്ച മാത്രമാണ് ഉണ്ടാവുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് പോലുള്ള വലിയ പ്രതിസന്ധിക്കിടയിലും കറന്റ് അക്കൗണ്ടിൽ മിച്ചംപിടിക്കാൻ സർക്കാറിന് സാധിച്ചു. 2008ൽ രാജ്യം ഇതിനേക്കാളും ചെറിയ പ്രതിസന്ധി നേരിട്ടപ്പോഴും കറന്റ് അക്കൗണ്ടിൽ കമ്മിയാണ് ഉണ്ടായതെന്നും നിർമ്മല പറഞ്ഞു. യുപിഎ നേരിട്ടതിനേക്കാളും നല്ല രീതിയിൽ പ്രതിസന്ധിയെ നേരിടാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞു എന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+