കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി രാമായണോ ബൈബിളോ അല്ല: ഭാവിയില്‍ അപ്രസക്തമാവുമെന്ന് ബിജെപി എംപി, വാദം ലോക്സഭയില്‍

Google Oneindia Malayalam News

ദില്ലി: ഭാവിയില്‍ ജിഡിപി അപ്രസക്തമാകുമെന്ന് ബിജെപി എംപി. ജിഡിപി അവതരിപ്പിക്കപ്പെടുന്നത് 1934ല്‍ മാത്രമാണ്. അതുവരെ അത്തരത്തിലൊരു ആശയം ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്ക് ഒരിക്കലും ജിഡിപിയെ പരമമായ സത്യമായി കണക്കാക്കാനാവില്ല. ജിഡിപി ബൈബിളോ രാമായണമോ മഹാഭാരതോ അല്ല. ജിഡിപി ഭാവിയില്‍ ഉപകാരപ്രദമാവില്ലെന്നും എംപി പറയുന്നു. ജാര്‍ഖണ്ഡിലെ ഗൊദ്ദ മണ്ഡലത്തില്‍ നിന്നുള്ള എംപി നിഷികാന്ത് ദൂബെ തിങ്കളാഴ്ച ലോക്സഭയിലാണ് എംപിയുടെ അവകാശവാദം.

15 ല്‍ 10 മണ്ഡലങ്ങളും മണ്ഡലങ്ങളിലും ബിജെപി വിജയിക്കും; പ്രീ പോള്‍ റിപ്പോര്‍ട്ടില്‍ ബിജെപിക്ക് പ്രതീ15 ല്‍ 10 മണ്ഡലങ്ങളും മണ്ഡലങ്ങളിലും ബിജെപി വിജയിക്കും; പ്രീ പോള്‍ റിപ്പോര്‍ട്ടില്‍ ബിജെപിക്ക് പ്രതീ

രാജ്യത്തിന്റെ ജിഡിപി നിരക്ക് 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ബിജെപി എംപിയുടെ പ്രതികരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ- സെപ്തംര്‍ പാദത്തിലാണ് 4.5 ശതമാനം ജിഡിപി നിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണിത്. സമ്പദ് വ്യവസ്ഥ എത്ര വേഗത്തിലാണ് വളര്‍ച്ച പ്രാപിക്കുന്നത് എന്നതിന്റെ അളവുകോലാണ് ജിഡിപി. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം വിലയിരുത്തുന്നതും ജിഡിപിയുടെ തോത് അനുസരിച്ചാണ്. സമ്പദ് വ്യവസ്ഥ വികസിക്കുമ്പോള്‍ ജിഡിപി നിരക്കും അനൂകൂലമായിത്തീരും.

jp-mp-nishikant-dubey-15317

ഇന്നത്തെക്കാലത്ത് ജിഡിപിയെക്കാള്‍ ശ്രദ്ധ ചെലുത്തേണ്ടത് ജനങ്ങളുടെ സുസ്ഥിര സാമ്പത്തിക വികസനത്തിലാണ്. ജിഡിപിയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സുസ്ഥിര വികസനം നടക്കുന്നുണ്ടോ എന്നതിനാണ്. എല്ലാവരുടേയും സന്തോഷവും സുപ്രധാനമാണ്. ജിഡിപി നിരക്ക് കുറഞ്ഞതിനൊപ്പം രാജ്യത്തെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് നിര്‍മാണ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കുന്ന ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക് വെറും 1% ലേക്ക് കൂപ്പുകുത്തിയിരുന്നു. ജൂലൈ- സെപ്തംബര്‍ പാദത്തിലെ കണക്കുകളാണിത്. ജിഡിപിയെ സമ്പദ് വ്യവസ്ഥയുടെ അളവുകോലാക്കി നിര്‍ണയിക്കുന്നതിനെതിരെ നേരത്തെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു.

English summary
GDP Not Bible or Ramayana, Won't be Relevant in Future: BJP MP Nishikant Dubey's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X