കശ്മീര്‍ സമാധാന ചര്‍ച്ച:പാകിസ്താനില്ലെങ്കില്‍ സഹകരിക്കില്ല! നിലപാടുമായി ഹുറിയത്ത്
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രതിനിധിയെ നിയമിച്ചതോടെ പ്രതിഷേധവുമായി വിഘടനവാദികള്‍. ജോയിന്റ് റെസിസ്റ്റന്റ് ലീഡര്‍ഷിപ്പാണ് ഒക്ടോബര്‍ 27ന് കടയടപ്പു സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കശ്മീരിലെ ഹുറിയത് നേതാക്കളായ സയീദ് ഗീലാനി, മുഹമ്മദ് യാസീന്‍ മാലിക്, മിര്‍വൈസ് ഉമര്‍ ഫറൂഖ് എന്നിവരാണ് ഇതിന് പിന്നില്‍.
മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായും കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന ദിനേശ്വര്‍ ശര്‍മയെയാണ് സ്ഥിരം പ്രതിനിധിയായി കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയമിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കശ്മീരിലെ ഹുറിയത്ത് നേതാക്കളുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള പദ്ധതി തയ്യാറാക്കാന്‍ ദിനേഷ് ശര്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരിലെ സമാധാന ചര്‍ച്ചകളില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് തീരുമാനിക്കുമെന്നും ചൊവ്വാഴ്ച രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അനിവാര്യത അനുസരിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ക്ക് പുറമേ കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ ഹുറിയത് തള്ളിക്കളഞ്ഞിട്ടുണ്ട്. പാകിസ്താന് ചര്‍ച്ചയുടെ ഭാഗമാകുന്നതുവരെ ഒരു ചര്‍ച്ചയും നടക്കില്ലെന്നും ഹുറിയത് പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ത്രികക്ഷി ചര്‍ച്ചയാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് അനിവാര്യമെന്നും ഹുറിയത് നേതാവ് മൗലവി അബ്ബാസ് അന്‍സാരി ചൂണ്ടിക്കാണിക്കുന്നു.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications