കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സമാധാന ചര്‍ച്ച:പാകിസ്താനില്ലെങ്കില്‍ സഹകരിക്കില്ല! നിലപാടുമായി ഹുറിയത്ത്

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ പ്രതിനിധിയെ നിയമിച്ചതോടെ പ്രതിഷേധവുമായി വിഘടനവാദികള്‍. ജോയിന്‍റ് റെസിസ്റ്റന്‍റ് ലീഡര്‍ഷിപ്പാണ് ഒക്ടോബര്‍ 27ന് കടയടപ്പു സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കശ്മീരിലെ ഹുറിയത് നേതാക്കളായ സയീദ് ഗീലാനി, മുഹമ്മദ് യാസീന്‍ മാലിക്, മിര്‍വൈസ് ഉമര്‍ ഫറൂഖ് എന്നിവരാണ് ഇതിന് പിന്നില്‍.

ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി! ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!

മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ മേധാവിയായും കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന ദിനേശ്വര്‍ ശര്‍മയെയാണ് സ്ഥിരം പ്രതിനിധിയായി കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയമിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

syed-ali-shah

റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം: പ്ലാനുകളും ഓഫറുകളും മാറുന്നു! അംബാനി പണി തുടങ്ങി!റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം: പ്ലാനുകളും ഓഫറുകളും മാറുന്നു! അംബാനി പണി തുടങ്ങി!

കശ്മീരിലെ ഹുറിയത്ത് നേതാക്കളുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള പദ്ധതി തയ്യാറാക്കാന്‍ ദിനേഷ് ശര്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരിലെ സമാധാന ചര്‍ച്ചകളില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് തീരുമാനിക്കുമെന്നും ചൊവ്വാഴ്ച രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അനിവാര്യത അനുസരിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ക്ക് പുറമേ കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ ഹുറിയത് തള്ളിക്കളഞ്ഞിട്ടുണ്ട്. പാകിസ്താന്‍ ചര്‍ച്ചയുടെ ഭാഗമാകുന്നതുവരെ ഒരു ചര്‍ച്ചയും നടക്കില്ലെന്നും ഹുറിയത് പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ത്രികക്ഷി ചര്‍ച്ചയാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് അനിവാര്യമെന്നും ഹുറിയത് നേതാവ് മൗലവി അബ്ബാസ് അന്‍സാരി ചൂണ്ടിക്കാണിക്കുന്നു.

English summary
At a time when Centre has appointed former Intelligence Bureau Chief Dineshwar Sharma as an interlocutor to carry out sustained dialogue on Kashmir issue, Joint Resistance Leadership (JRL) has called for a shutdown in Kashmir on October 27.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X