ഇത് ബജ്രംഗി ഭായിജാന് സിനിമയല്ല, ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗീത തിരിച്ചെത്തിയതാണ്
ദില്ലി: മാതാപിതാക്കളെ നഷ്ടപ്പെട്ട് ഇന്ത്യയില്‍ കുടുങ്ങി പോകുന്ന ആറുവയസ്സുകാരി പാക്സ്ഥാനി പെണ്‍കുട്ടിയുടെ കഥയാണ് ബജ്രംഗി ഭായിജാന് എന്ന സിനിമയിലൂടെ പറയുന്നത്. എന്നാല്‍ ജീവിതം സിനമയാകുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇവിടെ സിനിമയെ വെല്ലുന്ന തരത്തില്‍ ജീവിതത്തെ മാറ്റി മറിച്ച കഥയാണ് അരങ്ങേറിയത്.
12 വര്‍ഷം മുന്‍പ് പാകിസ്ഥാനില്‍ എത്തപ്പെട്ട ഇന്ത്യയിലെ ബധിരയും മൂകയുമായ പെണ്‍കുട്ടിയാണ് ഗീത, വര്ർഷങ്ങള്ർക്ക് മുന്‍പ് നാടുവിട്ടതാണെങ്കിലും ഇന്നാണ് ഈ കഥയിലെ ഗീത എന്ന നായിക തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഗീതയെ കേന്ദ്രമന്ത്രി സുഷമാ സുരാജാണ് സ്വീകരിച്ചത്. കറാച്ചിയില്‍ നിന്നും ഏദി ഫൗണ്ടേഷനില്‍ നിന്നുള്ള അഞ്ചംഗ സംഘത്തോടപ്പമാണ് ഗീത എത്തിയത്. ഈ മാസം ആദ്യം ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അയച്ചു കൊടുത്ത ഫോട്ടോയില്‍ ഗീത ബന്ധുക്കളെ തിരിച്ചറിയുകയായിരുന്നു. യഥാര്‍ഥ ജീവിത കഥയാണ് നടന്നതെങ്കിലും എല്ലാം ഒരു സിനിമാ കഥ പോലെയാണിവിടെ.

ഗിത ഇന്ത്യയിലേക്ക് തിരിച്ചെത്തിയെങ്കിലും ഇനിയുമുണ്ട് ഇത്തിരി പരീക്ഷണങ്ങള്‍ ഇതു കഴിഞ്ഞാല്‍ മാത്രമേ മാതാപിതാക്കളോടപ്പം വീട്ടിലേക്ക് പോകാന്‍ കഴിയുകയുള്ളു. ഗീതയുടെയും മാതാപിതാക്കളുടെയും ഡി എന്‍ എ ടെസ്റ്റ് കൂടി ബാക്കിയുണ്ട്. ടെസ്റ്റിനായി രക്ത സാമ്പിളുകള്‍ അയക്കും. ഇതിന്റെ ഫലം ലഭിക്കാന്‍ 20 ദിവസമെടുക്കും അതുവരെ ഗീത ദില്ലിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലായിരിക്കും.
ഗീതയെ അവളുടെ നാട്ടിലെത്തിക്കാന്‍ 2012 മുതലാണ് ശ്രമം തുടങ്ങിയത്. മുന്‍പും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതില്‍ നിന്നും പ്രചോദനം കൊണ്ടാണ് ബജ്രംഗി ഭാജിയാന്‍ എന്ന സിനിമ പോലും ഉണ്ടായത്.
ബീഹാറിലുള്ള കുടുംബത്തിന്റെ ഫോട്ടോയാണ് ഗീത തിരിച്ചറിഞ്ഞത്. 13 വര്‍ഷം മുമ്പ് ട്രെയിനിലാണ് ഗീത പാകിസ്ഥാനിലെ ലാഹോറില്‍ എത്തുന്നത്. വീട്ടുകാരോട് വഴക്കിട്ട് നദിയും ക്ഷേത്രവും കടന്ന് ട്രെയിനില്‍ കയറി എന്നു മാത്രമാണ് ഗീതയ്ക്ക് ഓര്‍മ്മയുള്ളത്. ഗീതയ്ക്ക് ആശയ വിനിമയം നടത്താനുള്ള ശേഷി കുറവ് പലയിടത്തും പ്രശ്നങ്ങളുണ്ടാക്കി അവസാനമാണ് ഏദി ഫൗണ്ടേഷന്റെ കീഴിലെത്തുന്നതും ഗീത സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നതും. ഇന്ന് ഉച്ചയ്ക്ക 2.30 നടുക്കുന്ന പത്ര സമ്മേളനത്തില്ർ ഗീതയെ മാധ്യമങ്ങള്ർക്കു മുന്ർപില്ർ സുഷമാ സുരാജ് പരിചയപ്പെടുത്തും.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications