കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ബജ്രംഗി ഭായിജാന്‍ സിനിമയല്ല, ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗീത തിരിച്ചെത്തിയതാണ്

  • By Siniya
Google Oneindia Malayalam News

ദില്ലി: മാതാപിതാക്കളെ നഷ്ടപ്പെട്ട് ഇന്ത്യയില്‍ കുടുങ്ങി പോകുന്ന ആറുവയസ്സുകാരി പാക്സ്ഥാനി പെണ്‍കുട്ടിയുടെ കഥയാണ് ബജ്രംഗി ഭായിജാന്‍ എന്ന സിനിമയിലൂടെ പറയുന്നത്. എന്നാല്‍ ജീവിതം സിനമയാകുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇവിടെ സിനിമയെ വെല്ലുന്ന തരത്തില്‍ ജീവിതത്തെ മാറ്റി മറിച്ച കഥയാണ് അരങ്ങേറിയത്.

12 വര്‍ഷം മുന്‍പ് പാകിസ്ഥാനില്‍ എത്തപ്പെട്ട ഇന്ത്യയിലെ ബധിരയും മൂകയുമായ പെണ്‍കുട്ടിയാണ് ഗീത, വര്ർഷങ്ങള്ർക്ക് മുന്പ് നാടുവിട്ടതാണെങ്കിലും ഇന്നാണ് ഈ കഥയിലെ ഗീത എന്ന നായിക തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഗീതയെ കേന്ദ്രമന്ത്രി സുഷമാ സുരാജാണ് സ്വീകരിച്ചത്. കറാച്ചിയില്‍ നിന്നും ഏദി ഫൗണ്ടേഷനില്‍ നിന്നുള്ള അഞ്ചംഗ സംഘത്തോടപ്പമാണ് ഗീത എത്തിയത്. ഈ മാസം ആദ്യം ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അയച്ചു കൊടുത്ത ഫോട്ടോയില്‍ ഗീത ബന്ധുക്കളെ തിരിച്ചറിയുകയായിരുന്നു. യഥാര്‍ഥ ജീവിത കഥയാണ് നടന്നതെങ്കിലും എല്ലാം ഒരു സിനിമാ കഥ പോലെയാണിവിടെ.

geetha

ഗിത ഇന്ത്യയിലേക്ക് തിരിച്ചെത്തിയെങ്കിലും ഇനിയുമുണ്ട് ഇത്തിരി പരീക്ഷണങ്ങള്‍ ഇതു കഴിഞ്ഞാല്‍ മാത്രമേ മാതാപിതാക്കളോടപ്പം വീട്ടിലേക്ക് പോകാന്‍ കഴിയുകയുള്ളു. ഗീതയുടെയും മാതാപിതാക്കളുടെയും ഡി എന്‍ എ ടെസ്റ്റ് കൂടി ബാക്കിയുണ്ട്. ടെസ്റ്റിനായി രക്ത സാമ്പിളുകള്‍ അയക്കും. ഇതിന്റെ ഫലം ലഭിക്കാന്‍ 20 ദിവസമെടുക്കും അതുവരെ ഗീത ദില്ലിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലായിരിക്കും.

ഗീതയെ അവളുടെ നാട്ടിലെത്തിക്കാന്‍ 2012 മുതലാണ് ശ്രമം തുടങ്ങിയത്. മുന്‍പും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതില്‍ നിന്നും പ്രചോദനം കൊണ്ടാണ് ബജ്രംഗി ഭാജിയാന്‍ എന്ന സിനിമ പോലും ഉണ്ടായത്.

ബീഹാറിലുള്ള കുടുംബത്തിന്റെ ഫോട്ടോയാണ് ഗീത തിരിച്ചറിഞ്ഞത്. 13 വര്‍ഷം മുമ്പ് ട്രെയിനിലാണ് ഗീത പാകിസ്ഥാനിലെ ലാഹോറില്‍ എത്തുന്നത്. വീട്ടുകാരോട് വഴക്കിട്ട് നദിയും ക്ഷേത്രവും കടന്ന് ട്രെയിനില്‍ കയറി എന്നു മാത്രമാണ് ഗീതയ്ക്ക് ഓര്‍മ്മയുള്ളത്. ഗീതയ്ക്ക് ആശയ വിനിമയം നടത്താനുള്ള ശേഷി കുറവ് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കി അവസാനമാണ് ഏദി ഫൗണ്ടേഷന്റെ കീഴിലെത്തുന്നതും ഗീത സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നതും. ഇന്ന് ഉച്ചയ്ക്ക 2.30 നടുക്കുന്ന പത്ര സമ്മേളനത്തില്ർ ഗീതയെ മാധ്യമങ്ങള്ർക്കു മുന്ർപില്ർ സുഷമാ സുരാജ് പരിചയപ്പെടുത്തും.

English summary
Geeta, the deaf-mute Indian woman living in Pakistan after accidentally crossing the border over a decade ago, arrived at Delhi airport on PIA flight on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X