Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാനില്‍ നിന്നും എത്തിയ ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്‍ഡോര്‍: പാക്കിസ്ഥാനില്‍ നിന്നും തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ഗീത എന്ന യുവതിയെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇന്‍ഡോറില്‍ എത്തിയശേഷമാണ് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇന്‍ഡോറിലെ ബധിര-മൂക ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗീതയെ പരിശോധനയ്ക്ക് വിധേയയാക്കി.

ഗീത വിശ്രമത്തിലാണെന്നും അവരെ ശല്യം ചെയ്യരുതെന്നും മാധ്യമങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റവും പുതിയ സ്ഥലവുമായി പൊരുത്തപ്പെടാനുളള മാനസിക അസ്വാസ്ഥ്യവുമാണ് ഗീതയ്‌ക്കെന്നാണ് വിവരം. ഗീതയ്‌ക്കൊപ്പം പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ എദി ഫൗണ്ടേഷന്‍ അധികൃതര്‍ തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്നത് പെണ്‍കുട്ടിയെ അസ്വസ്ഥയാക്കിയിട്ടുണ്ട്.

geeta2

പത്തുവയസ് തികയും മുന്‍പ് പാക്കിസ്ഥാനില്‍ വഴിതെറ്റിയെത്തിയ ഗീതയ്ക്ക് അന്നു മുതല്‍ സംരക്ഷണം നല്‍കുന്നത് എദി ഫൗണ്ടേഷനാണ്. ഒരു മകളെപോലെ തന്നെ സംരക്ഷിച്ചവരെ വിട്ടുപിരിയുന്നതിന്റെ ദു:ഖം ഗീതയ്ക്കുണ്ടായിരുന്നു.

കഴിഞ്ഞദിവസം പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചശേഷമാണ് ഗീതയെ പുതിയ താമസ സ്ഥലമായ ഇന്‍ഡോറില്‍ എത്തിച്ചത്. ബധിരര്‍ക്കും മൂകര്‍ക്കുമുള്ള പ്രത്യേക വളര്‍ത്തു കേന്ദ്രത്തിലേക്കാണ് ഗീതയെ മാറ്റിയിരിക്കുന്നത്. ഈ രംഗത്ത് വിദഗ്ധരായവര്‍ ഇവിടെ ഗീതയെ സംരക്ഷിക്കും. അതിനിടെ, ഗീതയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രണ്ടു കുടുംബങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ യഥാര്‍ഥ ബന്ധുക്കള്‍ തന്നെയാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഡിഎന്‍എ ടെസ്റ്റ് അടുത്ത ദിവസം തന്നെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+