ബച്ചന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗീതയ്ക്ക് ക്ഷണം; പരിപാടിക്ക് സല്‍മാനും
ഇന്‍ഡോര്‍: അമിതാഭ് ബച്ചന്റെ ഒരു ടിവി പരിപാടിയില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനില്‍ നിന്നും അടിത്തിടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയ്ക്ക് ക്ഷണം. ആജ് കി രാത് ഹെ സിന്ദഗി എന്ന പരിപാടിയുടെ പ്രൊഡ്യൂസര്‍ ഇന്‍ഡോര്‍ ഇല്ലാ കളക്ടര്‍ പി. നരഹരിക്ക് ഇതു സംബന്ധിച്ച കത്തയച്ചു. ഗീതയെ മുംബൈയില്‍ നടക്കുന്ന പരിപാടിക്കായി അയക്കണമെന്നാണ് കത്തില്‍ അപേക്ഷിച്ചിരിക്കുന്നത്.
പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീത ഇപ്പോള്‍ ഇന്‍ഡോറില്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിയുകയാണ്. അതുകൊണ്ടുതന്നെ ജില്ലാ കളക്ടറുടെയും സര്‍ക്കാരിന്റെയും പ്രത്യേക അനുമതി ആവശ്യമാണ്. പ്രൊഡ്യൂസറുടെ കത്തില്‍ കളക്ടര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നവംബര്‍ 8നും 10നും ഇടയില്‍ ഗീതയ്ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

പരിപാടിയില്‍ ഗീത പങ്കെടുക്കുകയാണെങ്കില്‍ ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനും പരിപാടിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സല്മാന് ഖാനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഗീത നേരത്തെ അറിയിച്ചിരുന്നു. ഗീത ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഇടയായത് സല്‍മാന്റെ ബജ്രംഗീ ഭായീജാന്‍ എന്ന സിനിമയാണ്. സിനിമയിലെ കഥയുമായി ഏറെ സാമ്യമുള്ളതാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ഗീതയുടെ കഥ.
അതിനിടെ ഇന്‍ഡോറിലെ രാമരാജ് ഗൗതം എന്നയാളും ഭാര്യ അനാര ദേവിയും ഗീത തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ട് ജില്ലാ കളക്ടറെ സമീപിച്ചു. ഗീതയെ നേരിട്ട് കാണാനും അവര്‍ അനുവാദ് ചോദിച്ചിട്ടുണ്ട്. നേരത്തെ ബിഹാറിലുള്ള ഒരു കുടുംബവും ഗീത മകളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് അടുത്തദിവസം തന്നെ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നാണ് വിവരം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications