Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീതാ ഗോപിനാഥ് ഐഎംഎഫ് പദവി ഒഴിയുന്നു..ഹാർവാഡിൽ അധ്യാപനത്തിലേക്ക് മടങ്ങും

ദില്ലി; അന്താരാഷ്ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്റ്റ് പദവി ഒഴിയാൻ ഗീതാ ഗോപിനാഥ്.ജനുവരിയില്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ അധ്യാപനത്തിലേക്ക് അവർ മടങ്ങും. ഹാർവാഡ് സവർകലാശാല അനുവദിച്ച അവധി തീർന്നതോടെയാണ് ഗീത ഗോപിനാഥിന്റെ മടക്കം.

ഐഎംഎഫിന്റെ ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്ന ഗവേഷണ വിഭാഗത്തിനായിരുന്നു ഗീതാ ഗോപിനാഥ് നേതൃത്വം നൽകിയിരുന്നത്. കൊവിഡ് കാലത്ത് മികച്ച സംഭാവനയാണ് ഗീത നൽകിയതെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവിയ പറഞ്ഞു. ഐഎംഎഫിലെ ഗീതയുടെ സംംഭവാനങ്ങൾ വളരെ മഹത്തരമാണ്. അവർ വലിയ സ്വാധീനമാണെന്നും ജോർജീവിയ പറഞ്ഞു.

gitagopinath-1538541341-1548147111.jpg -Properties Reuse Image

മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോൾ ആഗോള സാമ്പത്തിക മേഖലയെ കുറിച്ചും മാക്രോ ഇക്കണോമിക്സിനെ കുറിച്ചുമൊക്കെയുള്ള അവരുടെ പരിജ്ഞാനം ഐഎംഎഫിന് മുതൽകൂട്ടായി. ആഗോള വാക്സിനേഷൻ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു. അവരുടെ നിർദ്ദേശങ്ങൾ ലോക ബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ചു. കൂടാതെ, ഐഎംഎഫിനുള്ളിൽ കാലാവസ്ഥാ വ്യതിയാന ടീം രൂപീകരിക്കാനും അനുയോജ്യമായ കാലാവസ്ഥാ ലഘൂകരണ നയങ്ങൾ തയ്യാറാക്കാനും അവർ മുൻകൈയ്യെടത്തു, ജോർജീവിയ പറഞ്ഞു.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റായിരുന്നു ഗോപിനാഥ്.2016 ജൂലൈ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് 2018 ഒക്ടോബറിലാണ് ഐഎംഎഫിൽ ചേർന്നത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിതയായത്.

    ഗീത ഗോപിനാഥിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മൈസൂരുവിലായിരുന്നു. ദില്ലി ലേഡി ശ്രീറാം കോളേജില്‍ നിന്നായിരുന്നു ഇക്കണോമിക്സില്‍ ഓണേഴ്സ് ബിരുദം നേടിയത്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നുമായി ബിരുദാനന്തര ബിരുദം നേടി. പ്രിസ്റ്റന്‍ സര്‍വ്വകലാശാലയിൽ നിന്നാണ് ഗീതാ ഡോക്ടറേറ്റ് നേടിയത്. 2001 ൽ ചി​ക്കാ​ഗോ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഗ്രാ​ജ്വേ​റ്റ്​ സ്​​കൂ​ൾ ഒാ​ഫ്​ ബി​സി​ന​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റാ​യി​രു​ന്നു.2005 ലാണ് ഹാർവാർഡിൽ എത്തുന്നത്.കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ ജി-20 ​രാ​ജ്യ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

    റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+