Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്കാണ് അങ്ങിനെ സംഭവിച്ചതെങ്കിൽ അയാൾ കരഞ്ഞേനേ; സൈറാ വസീമിന് പിന്തുണയുമായി ഗുസ്തി താരം ഗീത ഫോഗട്ട്

ദില്ലി: വിമാനത്തില്‍ വെച്ച്‌ സഹയാത്രികന്‍ ലൈംഗികമായി അതിക്രമം നടത്തിയെന്ന്‌ തുറന്നു പറഞ്ഞ ബോളിവുഡ്‌ താരം സൈറ വസീമിന്‌ വനിതാ ഗുസ്‌തി താരങ്ങളായ ഗീഥ ഫോഗട്ടും ബബിത ഫോഗട്ടും അടക്കമുള്ളവര്‍ രോക്ഷത്തോടെയാണ്‌ നടിക്കുണ്ടാായ ദുരനുഭവത്തോട്‌ പ്രതികരിച്ചത്‌. "സൈറക്ക്‌ നേരിടേണ്ടി വന്ന ദുരനുഭവം ദുഖകരമാണ്‌. പക്ഷേ ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കില്‍ ഇത്തരം തോന്നിവാസം ചെയ്‌തയാള്‍ കരഞ്ഞേനേ" എന്നാണ്‌ ഗീഥ ഫോഗട്ട്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ഫോഗട്ട്‌ സഹോദരിമാരുടെ ജീവിതത്തെ ആസ്‌പദമാക്കി നിര്‍മ്മിച്ച ദംഗലിലൂടെ ശ്രദ്ധേയയായ നടിയാണ്‌ സൈറ വസീം. ഡല്‍ഹി - മുംബൈ എയര്‍ വിസ്താര വിമാന യാത്രക്കിടെയായിരുന്നു സംഭവം.തന്റെ സീറ്റിന് പിന്നിലിരുന്ന യാത്രക്കാരനാണ് അതിക്രമത്തിന് ശ്രമിച്ചതെന്നും നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പിന്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ കാല്‍ ഉപയോഗിച്ച് കഴുത്തിലും പിന്നിലും ഉരസുകയായിരുന്നു എന്നും ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോഴാണ് അക്രമിയുടെ കാല്‍ കാണാനായതെന്നുമാണ് സൈറ വസീന്റെ പോസ്റ്റിൽ പറയുന്നത്.

ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല

ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല

എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെയാണ് തനിക്കു ദുരനുഭവമുണ്ടായതെന്ന് രാത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നടി പറഞ്ഞു. വിമാനത്തില്‍ നിന്നു പുറത്തിറങ്ങിയ ശേഷമായിരുന്നു സൈറ തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ഇങ്ങനെ ഒരിക്കലുമുണ്ടാവാന്‍ പാടില്ല. ഒരു സ്ത്രീക്കും നേരെ ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ സംഭവം ഓര്‍ക്കാന്‍ പോലുമാവുന്നില്ലെന്നും സൈറ പറഞ്ഞിരുന്നു.

കാലിന്റെ ഫോട്ടോ

കാലിന്റെ ഫോട്ടോ

തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ കാലിന്റെ ഫോട്ടോ മാത്രമാണ് എടുക്കാന്‍ സാധിച്ചതെന്നു സൈറ പറഞ്ഞു. പത്ത് മിനിറ്റോളം അയാളുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റം തുടര്‍ന്നു. കൈ നീട്ടി കഴുത്തിലൂടെ പിടിക്കുകയും കാല്‍ നീട്ടിവച്ചു പിന്‍ഭാഗത്ത് മുകളിലേക്കും താഴേക്കുമായി ഉരസുകയും ചെയ്യുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇത് എനിക്കു മനസ്സിലായില്ല. പിന്നീട് ഇതേക്കുറിച്ച് ബോധ്യമായതോടെ ഫോണില്‍ ഇതു റെക്കോര്‍ഡ് ചെയ്ത് അയാളെ കൈയോടെ പിടിക്കാനായിരുന്നു ശ്രമം. പക്ഷെ വിമാനത്തിനുള്ളില്‍ മങ്ങിയ വെളിച്ചം മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൃത്യമായി ഇതു ഫോണില്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്നും സൈറ തന്റെ പോസ്റ്റിൽ വ്യക്തമാക്കുകയായിരുന്നു.

എല്ലാ പിന്തുണയുമായി എയർ വിസ്താര

എല്ലാ പിന്തുണയുമായി എയർ വിസ്താര

അയാളുടെ പെരുമാറ്റം ഒരിക്കലും മാന്യനായ ഒരാള്‍ക്കു ചേര്‍ന്നതായിരുന്നില്ല. സീറ്റിലിരിക്കുമ്പോള്‍ തനിക്കു കൈവയ്ക്കാനുള്ള സ്ഥലത്തേക്കാണ് അയാള്‍ കാല്‍ നീട്ടി വച്ചതെന്നും നടി പറയുന്നു. സംഭവം വലിയ വിവാദമായതോടെ വിശദമായി അന്വേഷിക്കുമെന്ന് എയര്‍ വിസ്താര അറിയിച്ചിട്ടുണ്ട്. സൈറ വസീമിനു വിമാനത്തില്‍ മോശം അനുഭവം നേരിട്ടതിനെ കുറിച്ച് അറിഞ്ഞത് അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടപ്പോഴാണ്. നടിയോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സൈറയ്ക്ക് എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് എയർ വിസ്താര ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

അയാൾ കരഞ്ഞേനേ...

"സൈറക്ക്‌ നേരിടേണ്ടി വന്ന ദുരനുഭവം ദുഖകരമാണ്‌. പക്ഷേ ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കില്‍ ഇത്തരം തോന്നിവാസം ചെയ്‌തയാള്‍ കരഞ്ഞേനേ" എന്നാണ്‌ ഗീഥ ഫോഗട്ട്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. സഹോദരിയും ഗീഥയെപോലെ ഗുസ്‌തി താരവുമായ ബബിത ഫോഗട്ടും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്‌. ട്വിറ്ററില്‍ വീഡിയോ രൂപത്തിലാണ്‌ ബബിത പ്രതികരണം അറിയിച്ചിട്ടുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+