Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീതയ്ക്കു നടന്‍ സല്‍മാന്‍ ഖാനെ കാണണം..ഇവര്‍ തമ്മില്‍ എന്താണ് ബന്ധം?

ദില്ലി: പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഗീത പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നു. വഴിതെറ്റി പാകിസ്താനിലെത്തിയ ഊമയും ബധിരയുമായ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഗീത. ബീഹാറിലെ ഗീതയുടെ കുടുംബത്തെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഗീത ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തും.

എന്നാല്‍, ഇന്ത്യയിലെത്തുന്ന ഗീതയ്ക്ക് ഒരു വലിയ ആഗ്രഹമുണ്ടത്രേ. ആദ്യം തനിക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാനെയാണ് കാണേണ്ടതെന്ന് ഗീത പറഞ്ഞു. എന്തിനാണ് സല്‍മാന്‍ ഖാനെ കാണണമെന്ന് ഗീത പറഞ്ഞത്. കാരണം മറ്റൊന്നുമല്ല, സല്ലുവിന്റെ ഭജ്‌രംഗീ ഭായിജാന്‍ എന്ന ചിത്രമാണ് ഗീതയ്ക്ക് കുടുംബത്തെ തിരിച്ചറിയാന്‍ സഹായകമായത്.

web

ഇന്ത്യയില്‍ എത്തിയ ഉടന്‍ കുടുംബത്തോടൊപ്പം സല്‍മാനെ കാണണമെന്നാണ് ഗീത ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന സംത്സോത എക്‌സ്പ്രസിലാണ് ഗീത പാക്കിസ്ഥാനില്‍ എത്തുന്നത്. ട്രെയിനില്‍ തനിച്ചിരിക്കുകയായിരുന്ന ഗീതയെ പാകിസ്താന്‍ അധികൃതര്‍ കാണുകയും ചാരിറ്റിയില്‍ വളര്‍ത്തുകയുമായിരുന്നു. ഊമയായതിനാലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ വൈകിയത്.

സല്‍മാന്റെ ചിത്രം പുറത്തിറങ്ങിയതൊടെ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള കഠിന പരിശ്രമം തുടങ്ങിയിരുന്നു.ഒടുവില്‍ അന്വേഷണത്തില്‍ ബീഹാറിലെ ഗീതയുടെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. തന്റെ അച്ഛനെയും അമ്മയെയും തിരിച്ചറിയാന്‍ നിമിത്തമായ ഭജ്‌രംഗി ഭായിജാനിലെ സല്‍മാനെ കാണണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ ഗീത അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+