Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ കുടുംബവേരുകൾ കണ്ടെത്തി ഗീത; അഞ്ച് വർഷത്തെ കാത്തിരിപ്പിന് അവസാനം

മഹരാഷ്ട്ര സ്വദേശികളാണ് ഗീതയുടെ മാതാപിതാക്കൾ. രാധ വാഗ്മെയ്ർ എന്നാണ് ഗീതയുടെ യഥാർത്ഥ പേര്

ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 2015ൽ ഗീത എന്ന മുകയും ബധിരയുമായ യുവതി ജന്മനാടായ ഇന്ത്യയിലേക്ക് പാക്കിസ്ഥാനിലേക്കും മടങ്ങിയെത്തിയത്. കൃത്യമായി പറഞ്ഞാൽ 15 വർഷം. കുട്ടിയായിരിക്കെ എങ്ങനെയോ പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഗീത ഒന്നര പതിറ്റാണ്ടിലേറെയായി ഈദി ഫൗണ്ടേഷനുകീഴിലാണ് വളർന്നത്. 2015ൽ തന്റെ കുടുംബത്തെ തേടി ഗീത ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഗീതയ്ക്കുവേണ്ടി അവകാശവാദം ഉന്നയിച്ച് നിരവധി ദമ്പതികളാണ് രംഗത്തെത്തിയത്. ഇതോടെ കാര്യങ്ങൾ നീണ്ടുപോയി. ഇപ്പോൾ ഇന്ത്യയിലെത്തി അഞ്ച് വർഷത്തിന് ശേഷം തന്റെ കുടുംബത്തെ കണ്ടെത്തിയിരിക്കുകയാണ് ഗീത.

Geeta

ഈദി ഫൗണ്ടേഷനെ ഉദ്ധരിച്ച് ഒരു പാക് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാനിലെ ഈദി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടപ്പോൾ ഗീത ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടി പറയുന്നു. മഹരാഷ്ട്ര സ്വദേശികളാണ് ഗീതയുടെ മാതാപിതാക്കൾ. രാധ വാഗ്മെയ്ർ എന്നാണ് ഗീതയുടെ യഥാർത്ഥ പേരെന്നും റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ്, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽനിന്നും ഗീതയ്‌ക്കായി അവകാശവാദം ഉന്നയിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷമാണ് ഇപ്പോൾ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തിയിരിക്കുന്നത്.

കൈകളിൽ തൊട്ടുനോക്കിയപ്പോൾ അവൾ ഇന്ത്യക്കാരിയെന്നു മനസ്സിലായെന്നാണ് അഭയം നൽകി, വർഷങ്ങളോളം ഗീതയെ വളർത്തിയ ഈദി ഫൗണ്ടേഷന്റെ ബിൽക്കീസ് ഈദി പറഞ്ഞത്.

പാക് പഞ്ചാബിലെ അതിർത്തിഗ്രാമത്തിൽ നിന്ന് റേഞ്ചേഴ്‌സ് ഭടന്മാർ കണ്ടെത്തിയ ബാലികയുടെ സംരക്ഷണച്ചുമതല പാക്കിസ്ഥാനിലെ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന് കൈമാറുകയായിരുന്നു. കറാച്ചിയിലെ ശിശുമന്ദിരത്തിൽ സംഘടനയുടെ അധ്യക്ഷ ബിൽക്കീസ് എദി അവൾക്ക് 'ഗീത' എന്ന് പേരിട്ടു. ഇതിനിടെ, ഇന്ത്യയിലെ അവളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൈന്ദവ പെൺകുട്ടിയെ പോലെയാണ് ഗീതയെ അവർ വളർത്തിയതും. സംസാരശേഷിയില്ലാത്ത ഗീതയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതായിരുന്നു വെല്ലുവിളി.

2015ൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് ഗീതയെ ഇന്ത്യയിൽ തിരികെയെത്തിച്ചത്. ഇന്ത്യയിലെത്തിയ ഗീതയ്ക്കുവേണ്ടി കുടുംബാംഗങ്ങളെ കണ്ടെത്താൻ സഹായിച്ചതും സർക്കാരായിരുന്നു. അഞ്ചുവർഷത്തിനുശേഷം, ഗീതയ്ക്ക് തന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞുവെന്നും ഡിഎൻ‌എ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കപ്പെട്ടുവെന്നും ബിൽക്യൂസ് പറഞ്ഞു.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

ഗീത അമ്മയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ അവർ കുടുംബത്തോടൊപ്പം നൈഗാവ് ഗ്രാമത്തിലാണ് താമസിക്കുന്നത്. എന്നാൽ പിതാവ് കുറച്ചുനാൾ മുമ്പ് മരിച്ചു. അതിനാൽ അമ്മ മീന വീണ്ടും വിവാഹം കഴിച്ചു. തനിക്ക് മകളെപ്പോലെയായിരുന്ന ഗീത ഒടുവിൽ തന്റെ യഥാർത്ഥ കുടുംബവുമായി വീണ്ടും ഒന്നിച്ചതിൽ സന്തോഷമുണ്ടെന്ന് ബിൽക്യൂസ് ഈദി പറഞ്ഞു.

നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+