കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ പ്രതിസന്ധി തീരുന്നില്ല.... മന്ത്രിസഭാ രൂപീകരണത്തില്‍ ഗെലോട്ടും പൈലറ്റും നേര്‍ക്കുനേര്‍

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് പ്രശ്‌നങ്ങളാണ്. കഴിഞ്ഞ ദിവസം കര്‍ഷക മാര്‍ച്ചും മുഖ്യമന്ത്രി അശോക് ഗെലോട്ടിന് വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോഴിതാ മന്ത്രിസഭാ രൂപീകരണമാണ് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ഗെലോട്ടും സച്ചിന്‍ പൈലറ്റും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചിരിക്കുകയാണ്.

എന്നാല്‍ രാഹുലിനെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. കാരണം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ തോറ്റതിന്റെ ക്ഷീണമുണ്ട് സച്ചിന്‍ പൈലറ്റിന്. മന്ത്രിസഭാ രൂപീകരണത്തില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് പൈലറ്റിന്റെ ആവശ്യം. അതേസമയം ഈ വിഷയം താന്‍ വിചാരിച്ചാല്‍ തീരില്ലെന്ന് രാഹുലിനറിയാം. അദ്ദേഹം പ്രിയങ്കാ ഗാന്ധിയെ കൂടി ചര്‍ച്ചകള്‍ക്കായി വിളിക്കുമെന്നാണ് സൂചന.

പന്ത് രാഹുലിന്റെ കോര്‍ട്ടില്‍

പന്ത് രാഹുലിന്റെ കോര്‍ട്ടില്‍

അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും രാഹുലിനെ കാണാന്‍ ദില്ലിയിലെത്തിയിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണം രാഹുലിന്റെ നേതൃത്വത്തിലാവണമെന്നാണ് ഇവരുടെ ആവശ്യം. ഗെലോട്ട് തനിക്ക് വേണ്ടപ്പെട്ടവരെ മന്ത്രിയാക്കണമെന്ന് രാഹുലിനോട് പ്രത്യേക നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനായി ഒരു പട്ടികയും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രാഹുല്‍ പരിശോധിച്ച് വരികയാണ്. ഗെലോട്ടിന്റെ നിര്‍ദേശങ്ങള്‍ പ്രയോഗിക ബുദ്ധിമുട്ടുകള്‍ രാഹുലിന് മുന്നിലുണ്ട്.

പൈലറ്റിന്റെ വെല്ലുവിളി

പൈലറ്റിന്റെ വെല്ലുവിളി

സച്ചിന്‍ പൈലറ്റ് ഈ പട്ടികയെ തള്ളിക്കളയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നേതൃത്വം തന്നെ അവഗണിച്ചെന്നാണ് പൈലറ്റിന്റെ പരാതി. കൂടുതല്‍ യുവാക്കളെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നാണ് പൈലറ്റിന്റെ ആവശ്യം. ഇക്കാര്യം രാഹുലിനെ അറിയിച്ചിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിലും തന്റെ നിര്‍ദേശം തള്ളുന്നത് കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നാണ് പൈലറ്റിന്റെ മുന്നറിയിപ്പ്.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

രണ്ട് പേരോടും മന്ത്രിമാരുടെ ചുരുക്ക പട്ടിക തനിക്ക് നല്‍കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ മന്ത്രിമാരെ തിരഞ്ഞെടുക്കും. മുതിര്‍ന്ന നേതാക്കളോട് എത്രയും പെട്ടെന്ന് തന്റെ വസതിയിലെത്താനും രാഹുല്‍ ആവശ്യപ്പെട്ടിട്ടരുണ്ട്. അതേസമയം ഇത് ആദ്യമായിട്ടാണ് സംസ്ഥാന മന്ത്രിമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുക്കുന്നത്. സാധാരണ മുഖ്യമന്ത്രിമാര്‍ അയക്കുന്ന പട്ടിക ദേശീയ നേതൃത്വം അതേപടി അംഗീകരിക്കാറാണ് പതിവ്.

പ്രശ്‌നങ്ങള്‍ ഒഴിവാക്കും

പ്രശ്‌നങ്ങള്‍ ഒഴിവാക്കും

സച്ചിന്‍ പൈലറ്റിനെ കാര്യമായി പരിഗണിക്കാന്‍ തന്നെയാണ് രാഹുലിന്റെ തീരുമാനം. ഗെലോട്ടുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടി ഒറ്റക്കെട്ടാവണമെന്നും രാഹുല്‍ പറഞ്ഞു. രണ്ട് നേതാക്കളുടെ അടുപ്പക്കാര്‍ക്കും തുല്യമായ പങ്കാളിത്തം മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. ഗെലോട്ട് പക്ഷത്തിന് കൂടുതല്‍ മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്.

നേതാക്കള്‍ ദില്ലിയില്‍

നേതാക്കള്‍ ദില്ലിയില്‍

മന്ത്രിസ്ഥാനം കിട്ടുന്നതിനായി പ്രമുഖ എംഎല്‍എമാര്‍ ദില്ലിയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇവര്‍ പൈലറ്റിനെയും ഗെലോട്ടിനെയും സ്വാധീനിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ ബിഡി കല്ല, പ്രമോദ് ജെയിന്‍ ബായ, നരേന്ദ്ര ബുദാനിയ, പ്രശാന്ത് ബെയര്‍വ, ഗോപാല്‍ മീണ, അര്‍ജുന്‍ ബമാനിയ എന്നിവര്‍ രാഹുല്‍ ഗാന്ധിയെ കണ്ട് മന്ത്രിസ്ഥാനം നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവര്‍ ഗെലോട്ടിനെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ രാഹുല്‍ ഇതുവരെ വഴങ്ങിയിട്ടില്ല.

എത്ര മന്ത്രിമാര്‍?

എത്ര മന്ത്രിമാര്‍?

രാജസ്ഥാനില്‍ ആദ്യ ഘട്ടത്തില്‍ 20 മന്ത്രിമാര്‍ വരെയുണ്ടാകാമെന്നാണ് സൂചന. ജാതി സമവാക്യം മുന്‍നിര്‍ത്തിയായിരിക്കും മന്ത്രിമാരെ പ്രഖ്യാപിക്കുക. പ്രാദേശിക തലത്തില്‍ ജനപ്രീതി ഉള്ളവരും മന്ത്രിമാരാകും. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള മന്ത്രിമാര്‍ എത്തിയാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം കൂടുതല്‍ പരിചയസമ്പത്തുള്ള നേതാക്കള്‍ വേണം മന്ത്രിമാരാവേണ്ടത് എന്നാണ് ഗെലോട്ട് പറയുന്നത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാരയാകും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാരയാകും

ഗെലോട്ടും പൈലറ്റും തമ്മിലുള്ള പോരാട്ടം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുമെന്നാണ് സൂചന. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് ഇത് കാരണമാകുമെന്നും, അതിലൂടെ ബിജെപി തിരിച്ചുവരുമെന്നും രാഹുല്‍ ഭയപ്പെടുന്നുണ്ട്. അതേസമയം പാര്‍ട്ടിയില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. മാധ്യമങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാവുമെന്നൊക്കെ മാധ്യമങ്ങള്‍ നുണ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് 20 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം; മധ്യപ്രദേശില്‍ ശുദ്ധീകരണവുമായി കമല്‍നാഥ്‌ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം; മധ്യപ്രദേശില്‍ ശുദ്ധീകരണവുമായി കമല്‍നാഥ്‌

രാഹുല്‍ ഗാന്ധി ആത്മവിശ്വാസമുള്ള നേതാവ്..... വാനോളം പുകഴ്ത്തി എന്‍ഡിഎ നേതാവ്!!രാഹുല്‍ ഗാന്ധി ആത്മവിശ്വാസമുള്ള നേതാവ്..... വാനോളം പുകഴ്ത്തി എന്‍ഡിഎ നേതാവ്!!

English summary
gehlot, pilot approach rahul to finalise cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X