• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനൊന്നും ചെയ്തിട്ടില്ല, എംഎൽഎമാർ കട്ടകലിപ്പിലെന്ന് ഗെഹ്ലോട്ട്; സച്ചിൻ മുഖ്യമന്ത്രിയാകില്ല?

Google Oneindia Malayalam News

ദില്ലി: അപ്രതീക്ഷിത ട്വിസ്റ്റിൽ രാജസ്ഥാനിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. സച്ചിൻ പൈലറ്റിനെ അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കമാന്റ് ചർച്ചയ്ക്കിടെ ഗെഹ്ലോട്ട് പക്ഷത്തെ എംഎൽഎമാർ നടത്തിയ വിമത നീക്കമാണ് പാർട്ടിക്ക് തലവേദനയായിരിക്കുന്നത്. ഗെഹ്ലോട്ടിനെ മഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് എംഎൽഎമാർ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ തങ്ങൾ നിർദ്ദേശിക്കുന്നയാളെ പരിഗണിക്കണമെന്ന് നേതാക്കൾ പറയുന്നു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും തനിക്ക് മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും വേണമെന്നായിരുന്നു അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഒരാൾക്ക് ഒരു പദവി എന്നതിൽ നേതൃത്വം ഉറച്ച് നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് മുഖ്യമന്ത്രി ചർച്ച മാറ്റിവെയ്ക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടെങ്കിലും ഇതും അംഗീകരിക്കാൻ ഹൈക്കമാന്റ് തയ്യാറായിരുന്നില്ല.

നാളെ ദേശീയ അധ്യക്ഷന്‍, ഇന്ന് വിമത നീക്കം: ഇയാളെങ്ങനെ ഐക്യത്തോടെ നയിക്കും, ഗെലോട്ടിന് വിമർശനംനാളെ ദേശീയ അധ്യക്ഷന്‍, ഇന്ന് വിമത നീക്കം: ഇയാളെങ്ങനെ ഐക്യത്തോടെ നയിക്കും, ഗെലോട്ടിന് വിമർശനം

ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ച്

ഇതിന് പിന്നാലെയായിരുന്നു ഞായറാഴ്ച
ഞായറാഴ്ച രാത്രിയോടെ ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ച് കൊണ്ട് ഗെഹ്ലോട്ട് പക്ഷത്തുള്ള 90 ൽ അധികം എം എൽ എമാർ രാജി ഭിഷണി മുഴക്കിയത്. എം എൽ എമാർ നിലപാട് കടുപ്പിച്ചതോടെ ഞായറാഴ്ച ചേരാനിരുന്ന നിയമസഭ കക്ഷിയോഗം റദ്ദാക്കിയിരുന്നു. സച്ചിന് തടയിടാനുള്ള ഗെഹ്ലോട്ടിന്റെ അവസാന നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

'കുലംകുത്തിക്ക് വഴികൊടുക്കൂ'; ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ പിസി ചാക്കോയെ ആക്ഷേപിച്ച് കോണ്‍ഗ്രസുകാര്‍'കുലംകുത്തിക്ക് വഴികൊടുക്കൂ'; ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ പിസി ചാക്കോയെ ആക്ഷേപിച്ച് കോണ്‍ഗ്രസുകാര്‍

നിക്കൊരു റോളുമില്ലെന്നാണ്

അതേസമയം ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ തനിക്കൊരു റോളുമില്ലെന്നാണ് ഗെഹ്ലോട്ടിന്റെ വിശദീകരണം. സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം എം എൽ എമാരെ ചൊടിപ്പിച്ചിരിക്കുകയാണെന്നും കാര്യങ്ങൾ തന്റെ കൈയ്യിൽ ഇല്ലെന്നും ഗെഹ്ലോട്ട് പറയുന്നു. ഇക്കാര്യം ദേശീയ നേതൃത്വത്തെ ഗെഹ്ലോട്ട് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടിനെ ഗെഹ്ലോട്ട് ഫോണിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചെന്നാണ് വിവരം.

വാർത്തകൾ കെസി വേണുഗോപാൽ നിഷേധിച്ചു

എന്നാൽ ഗെഹ്ലോട്ട് തന്നെ ബന്ധപ്പെട്ടുവെന്ന വാർത്തകൾ കെസി വേണുഗോപാൽ നിഷേധിച്ചു. അദ്ദേഹം തന്നെ വിളിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം പ്രശ്നപരിഹാരത്തിനായി മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗയെയും അജയ് മാക്കനേയും സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി

കൂടിക്കാഴ്ച നടത്തി നിലപാട് തേടും

ഇരുനേതാക്കളും ഉടൻ തന്നെ ഗെഹ്ലോട്ട് പക്ഷത്തെ എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തി നിലപാട് തേടും. തുടർന്ന് ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ച് നിയമസഭ കക്ഷി യോഗം വിളിച്ച് ചേർത്തേക്കും. തീരുമാനം ഹൈക്കമാന്റിന് വിട്ടുകൊടുത്ത് കൊണ്ട് പ്രമേയം പാസാക്കിയേക്കും. അതേസമയം പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കമാന്റ് എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ഹൈക്കമാന്റ് പിന്നോട്ട് പോയേക്കുമെന്നാണ്


എം എൽ എമാർ കടുത്ത നിലപാടിൽ തുടർന്നാൽ സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിൽ നിന്നും ഹൈക്കമാന്റ് പിന്നോട്ട് പോയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കടുത്ത അതൃപ്തികൾക്കിടയിൽ സച്ചിനെ മുഖ്യമന്ത്രിയാക്കി മുന്നോട്ട് പോയാൽ 'പഞ്ചാബ്' ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നേതൃത്വം. നേരത്തേ അമരീന്ദർ സിംഗ്- നവജ്യോത് സിംഗ് സിദ്ദു തർക്കത്തിൽ സിദ്ദുവിനൊപ്പം ഹൈക്കമാന്റ് നിന്നപ്പോൾ അമരീന്ദർ പാർട്ടി വിടുന്ന സാഹചര്യം ഉണ്ടായി. നേതൃത്വത്തിന്റെ തീരുമാനം പാർട്ടിക്കുള്ളിലും വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.

യോഗ്യത ഇല്ലെന്നാണ്


അതിനിടെ രാജസ്ഥാൻ നീക്കത്തിൽ അശോക് ഗെഹ്ലോട്ടിനെതിരെ ഒരു വിഭാഗം നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് . പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച ഗെഹ്ലോട്ടിന് ഇനി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യത ഇല്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.

English summary
Gehlot Says Nothing In My Hand, Congress May Rethink About Sachin Pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X