കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറമുള്ള കല്ലുകള്‍ ,മദ്ധ്യപ്രദേശില്‍ രത്നവേട്ട

  • By Meera Balan
Google Oneindia Malayalam News

ജബല്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഉന്നവില്‍ സ്വര്‍ണത്തിന് വേണ്ടി ഖനനം നടത്തിയെങ്കില്‍ മദ്ധ്യപ്രദേശിലെ മാന്‍ഡ്‌ലയില്‍ രത്‌നത്തിന് വേണ്ടിയുള്ള ഖനനം തുടങ്ങി. മാന്‍ഡ്‌ല ജില്ലയി്‌ലെ പത്തോളം ഗ്രാമങ്ങളിലാണ് രത്‌നത്തിനായുള്ള ഖനനം തുടങ്ങിയത്. ഇത്തവണ സ്വപ്‌നം കണ്ടിട്ടല്ല കുഴിയ്ക്കാന്‍ ഇറങ്ങിയത്. ഇവിടെത്തെ ചില ഗ്രാമങ്ങളില്‍ നിന്ന് നിറമുള്ള കല്ലുകള്‍ കിട്ടിയതാണ് രത്‌നവേട്ടയ്ക്ക് തുടക്കമിട്ടത്.

ആദിവാസികള്‍ കൂടുതലായി കാണപ്പെടുന്ന ഈ മേഖല ഒരു കാലത്ത് ഗോണ്ട്വാന രാജവംശത്തിന്റെ ഭരണ കേന്ദ്രമായിരുന്നു. പത്തോളം ഗ്രാമങ്ങളില്‍ രാപകല്‍ വ്യതാസമില്ലാതെയാണ് ആളുകള്‍ ഖനനത്തിലേര്‍പ്പെട്ടിരിയ്ക്കുന്നത്. മാന്‍ഡ്‌ലയ്ക്ക് സമീപം താരാഗ്രാഹില്‍ നിന്നാണ് നിറമുള്ള കല്ലുകള്‍ ആദ്യം കിട്ടിയത്. താരാഗ്രാഹിന്റെ സമീപപ്രദേശങ്ങളെല്ലാം നാട്ടുകാര്‍ കുഴിച്ച് നോക്കുകയാണ്.

Gem

ഈ പ്രദേശത്ത് നിന്നും കിട്ടുന്ന കല്ലുകള്‍ നിര്‍മ്മിയ്ക്കുന്ന ആഭരണങ്ങള്‍ എന്നിവയ്ക്ക് നല്ല വിലയാണ് ലഭിയ്ക്കുക. 800 മുതല്‍ 2500 രൂപവരെ കല്ലുകള്‍ക്ക് ലഭിയ്ക്കാറുണ്ട്. മഗ്നന്‍ ലാല്‍ എന്ന ആദിവാസി യുവാവ് കഴിഞ്ഞ ആഴ്ച 5000 രൂപയ്ക്കാണ് കല്ലുകള്‍ വിറ്റത്.

ഇവിടെ രത്‌നത്തിന്റെ സാന്നിദ്ധ്യമുണ്ടോ എന്നതിനെപ്പറ്റി വ്യക്തമലല. ഭോപ്പാലില്‍ നിന്ന് വിദഗ്ദ സംഘമെത്തി ഇവിടെ നിന്നും ലഭിച്ച നിറമുള്ള കല്ലുകള്‍ പരിശോധിയ്ക്കും.

English summary
After much hyped gold rush in Uttar Pradesh's Unnao, Mandla in Madhya Pradesh is witnessing a similar hunt for gemstones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X