Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് ഐഎസ്‌ഐ മുന്‍ തലവന്റെ ഭീഷണി,ദില്ലി,മുംബൈ നഗരങ്ങളെ ചുട്ടെരിക്കും

ദില്ലി: ഇന്ത്യക്ക് ഐഎസ്‌ഐ മുന്‍ തലവന്‍ ഹമീദ് ഗുല്ലിന്റെ ഭീഷണി ട്വീറ്റ്. ഇന്ത്യ മര്യാദ കാണിച്ചില്ലെങ്കില്‍ ചുട്ടെരിക്കുമെന്നാണ് ഭീഷണി. ദില്ലിക്കും മുംബൈയ്ക്കും ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവസ്ഥയായിരിക്കുമെന്നാണ് ട്വീറ്റ്. മുന്‍ ഐഎസ്‌ഐ തലവനായിരുന്ന ഹമീദ് ഗുല്ലിന്റെ ട്വിറ്റര്‍ പേജിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഉള്ളത്.

ഹിരോഷിമയില്‍ കറുത്ത ഓര്‍മകള്‍ക്ക് 70 വയസ്സ് പൂര്‍ത്തിയാകുന്ന ദിനമാണ് ഇങ്ങനെയൊരു ട്വീറ്റ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഹമീദ് ഗുല്ലിന്റെ പേരിലുള്ള ഈ ട്വിറ്റര്‍ അക്കൗണ്ട് യഥാര്‍ത്ഥമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കെതിരെ ഭീഷണിയുമായി ഇതിനുമുന്‍പും ഗുല്‍ രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ ട്വീറ്റ് തള്ളികളയാന്‍ കഴിയില്ല.

genhmeedgul

പാക്കിസ്ഥാന്റെ കാര്യങ്ങളില്‍ ഇന്ത്യ ഇടപ്പെടുന്നതില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്‍പ് ഗുല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ത്യ കരുതിയിരുന്നോളൂ എന്ന ഭീഷണി സ്വരമാണ് ഉയര്‍ന്നിരിക്കുന്നത്.

കാശ്മീര്‍ ജനതയോടുള്ള ഇന്ത്യയുടെ സമീപനം ശരിയല്ലെന്നും ഇയാള്‍ വിമര്‍ശിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആരാണീ നരേന്ദ്രമോദീ..? അയാള്‍ ഞങ്ങള്‍ക്കുമുന്നില്‍ ഒന്നുമല്ലെന്നായിരുന്നു അന്ന് ഗുല്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+