കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ സിങ് സൈനിക അട്ടിമറിക്ക് ശ്രമിച്ചോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ട മുന്‍ സൈനിക മേധാവി ജനറല്‍ വികെ സിങിനെതിരെ ഗുരുതരമായ ആരോപണം. ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിങ് പ്രത്യേക സൈനിക യൂണിറ്റ് രൂപീകരിച്ചു എന്നാണ് ആരോപണം. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

സംഭവം സിബിഐ അന്വേഷിക്കണമെന്ന് സൈനിക ഉദ്യോഗസ്ഥരുടെ രഹസ്യ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മിലിട്ടറി ഇന്റലിജന്‍സിന്റെ ഭാഗമായി ടെക്‌നിക്കല്‍ സര്‍വ്വീസ് ഡിവിഷന്‍ എന്ന പേരിലാണ് സിങ് പ്രത്യേക യൂണിറ്റ് തുടങ്ങിയതെന്നും ജനറല്‍ ബിക്രം സിങിന്റെ പ്രമോഷന്‍ തടയുന്നതിനായി ഇവര്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

General VK Singh

വികെ സിങിനെതിരെ അന്വേഷണത്തിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധമന്ത്രാലയവും പരിശോധിച്ച് വരികയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടതില്‍ ദേഷ്യമുള്ള ചിലരാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നാണ് വികെ സിങ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

വികെ സിങിനെതിരായ വാര്‍ത്തക്കെതിരെ അഴിമതിവിരുദ്ധ പ്രവര്‍ത്തകയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദി രംഗത്തെത്തിയിട്ടുണ്ട്. ഈ സമയത്ത് ഇത്തരം ഒരു ആരോപണം ഉന്നയിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ബേദി ട്വീറ്റ് ചെയ്തത്.

സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ സൈനിക അധികൃതരും തയ്യാറായിട്ടില്ല. തങ്ങളെ സംബന്ധിച്ച് ഇത് അടഞ്ഞ അധ്യായമാണെന്നാണ് സൈന്യത്തിന്റെ പ്രതികരണം. കശ്മീരില പ്രത്യേക സെല്ലിനെപ്പറ്റിയും മുന്‍ സൈനിക മേധാവിയെപ്പറ്റിയും അന്വേഷണം നടത്തുന്നതിനോട് സൈന്യത്തിന് അത്ര താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Days after sharing the dais with Gujarat Chief Minister and BJP PM candidate Narendra Modi, former Army chief General VK Singh is under scrutiny yet again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X