Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ശാഖകളില്‍ ഇനി സ്ത്രീകളും എത്തുമോ... കാത്തിരുന്ന് കാണാം!!!

മുംബൈ: ആര്‍എസ്എസ് എന്ന് പറഞ്ഞാല്‍ പുരുഷന്മാരുടെ സ്വയം സേവക സംഘമാണെന്ന് ചിലരെങ്കിലും കളിയാക്കി പറയാറുണ്ട്. സംഗതി സത്യമാണ്. ആ സംഘടനയില്‍ മരുന്നിന് പോലും സ്ത്രീകളില്ല.

എന്നാല്‍ വേറൊരു ആര്‍എസ്എസ് ഉണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘ് അല്ല അത് രാഷ്ട്ര സേവിക സമിതി. ഇതില്‍ സ്ത്രീകള്‍ മാത്രമേ ഉള്ളൂ. ആര്‍എസ്എസിന്റെ വനിത സംഘടനയാണ് ഇതെന്നാണ് പറയുന്നതെങ്കിലും ആര്‍എസ്എസ്സുകാര്‍ അത് സമ്മതിയ്ക്കാറില്ല. തങ്ങളുടെ ആശയങ്ങള്‍ പിന്‍പറ്റുന്ന ഒരു സ്വതന്ത്ര സംഘടന മാത്രമാണതെന്നാണ് ആര്‍എസ്എസ് പറയുന്നത്.

അരലക്ഷത്തിലധികം ആര്‍എസ്എസ് ശാഖകള്‍ രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എന്നാല്‍ ഒന്നില്‍ പോലും സ്ത്രീ പങ്കാളിത്തമില്ല. ഈ സ്ഥിതി മാറാന്‍ പോവുകയാണോ...

ലിംഗസമത്വം

ലിംഗസമത്വം

സംഘടനയില്‍ ലിംഗസമത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാഖകളില്‍ സ്ത്രീകളെത്തുമോ

ശാഖകളില്‍ സ്ത്രീകളെത്തുമോ

ആര്‍എസ്എസിന്റെ ശാഖകളില്‍ സ്ത്രീ സാന്നിധ്യം ഇപ്പോള്‍ പേരിന് പോലും ഇല്ല. ലിംഗ സമത്വത്തിനുള്ള നീക്കങ്ങളുടെ ഭാഗമായി ശാഖകളിലും സ്ത്രീകളെത്തുമോ എന്നാണ് ചോദ്യം.

വനിത ശാഖ

വനിത ശാഖ

പുരുഷന്‍മാരുടെ ശാഖകളില്‍ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്ര സേവിക സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തന്നെ ശാഖ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

പോഷക സംഘടനകളില്‍

പോഷക സംഘടനകളില്‍

ആര്‍എസ്എസിന്റെ പോഷക സംഘടനകളുടെ നേതൃത്വത്തിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് മറികടക്കാനാണ് തീരുമാനം.

വിഎച്ച്പിയിലും എബിവിപിയിലും

വിഎച്ച്പിയിലും എബിവിപിയിലും

വിഎച്ച്പിയുടെ ദേശീയ നേതൃത്വത്തില്‍ ആകെ മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്. എബിവിപിയുടെ കാര്യത്തിലും അങ്ങനെ തന്നെ.

പ്രധാന പദവികളില്‍ സ്ത്രീകള്‍

പ്രധാന പദവികളില്‍ സ്ത്രീകള്‍

പോഷക സംഘടനകളുടെ പ്രധാനപദവികളില്‍ സ്ത്രീകളെ നിയമിക്കണം എന്നാണ് ആര്‍എസ്എസ് നല്‍കുന്ന നിര്‍ദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+