കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ വയനാട് നീക്കം ലക്ഷ്യത്തിലേക്ക്; മെയ് 23ന് ചിത്രം മാറും; കര്‍ണാടക മോഡല്‍ നടപ്പാക്കിയേക്കും

Google Oneindia Malayalam News

ദില്ലി: പൊടിപാറുന്ന പ്രചാരണങ്ങള്‍ക്കിടെ നാലുഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുന്നു. അഞ്ചാംഘട്ടം തിങ്കളാഴ്ച നടക്കും. പകുതിയിലധികം മണ്ഡലങ്ങളിലെ പോളിങ് പൂര്‍ത്തിയായിരിക്കെ രാജ്യം ആര് ഭരിക്കുമെന്ന ചിത്രം ഏകദേശം വ്യക്തമാകുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇക്കാര്യം നിരീക്ഷിക്കുകയും വോട്ടെടുപ്പ് കഴിഞ്ഞ മണ്ഡലങ്ങലിലെ സാഹചര്യം പരിശോധിച്ച് ജയപരാജയങ്ങള്‍ വിശകലനം ചെയ്യുകയുമാണ്.

ഈ സാഹചര്യത്തിലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ യഥാര്‍ഥ പടയോട്ടം മെയ് 23 മുതല്‍ ആരംഭിക്കുകയാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ പ്രഖ്യാപനമാണ്. കര്‍ണാടക മോഡല്‍ നടപ്പാക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്....

ബിജെപി വലിയ കക്ഷിയാകില്ല

ബിജെപി വലിയ കക്ഷിയാകില്ല

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മഹാസഖ്യം ഉത്തര്‍ പ്രദേശില്‍ മുന്നേറ്റം നടത്തുമെന്ന പ്രചാരണമാണ് ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാനാകില്ലെന്ന് നിഗമനത്തിലേക്കെത്താന്‍ നിരീക്ഷകര്‍ ആധാരമാക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപി ആശങ്കയിലുമാണ്.

എന്‍ഡിഎയ്ക്ക് 225 വരെ കിട്ടാം

എന്‍ഡിഎയ്ക്ക് 225 വരെ കിട്ടാം

ബിജെപിക്ക് 180 വരെയും എന്‍ഡിഎയ്ക്ക് 225 വരെയും സീറ്റുകള്‍ കിട്ടിയേക്കാമെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന നിരീക്ഷണം. ഹിന്ദി ഭൂമിയില്‍ കോണ്‍ഗ്രസിന് 40ലധികം സീറ്റ് കിട്ടിയേക്കുമെന്നും പറയപ്പെടുന്നു. ഗുജറാത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താകും ബിജെപിയുടെ നീക്കം

എന്താകും ബിജെപിയുടെ നീക്കം

എന്‍ഡിഎക്ക് 220 സീറ്റ് ലഭിച്ചാല്‍ എന്താകും ബിജെപിയുടെ നീക്കം. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളെ പിടിക്കാന്‍ മോദിയും അമിത് ഷായും ശ്രമിച്ചേക്കാം. ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ഒഡീഷയിലെ ബിജെഡി എന്നിവരെയാകും ബിജെപി ആദ്യം ആശ്രയിക്കുക.

ഡിഎംകെയെ കൂടെ ചേര്‍ക്കാനും

ഡിഎംകെയെ കൂടെ ചേര്‍ക്കാനും

ഒരുപക്ഷേ മോദി ഡിഎംകെയെ കൂടെ ചേര്‍ക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. യുപിഎ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയാണ് ഡിഎംകെ. ഇവര്‍ ബിജെപിക്കൊപ്പം പോകുമോ എന്നത് നിലവില്‍ ഉത്തരം പറയാന്‍ സാധിക്കാത്ത ചോദ്യമാണ്.

 മമത, അഖിലേഷ്, മായാവതി

മമത, അഖിലേഷ്, മായാവതി

മമത, അഖിലേഷ്, മായാവതി എന്നിവര്‍ ഇതുവരെ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല. പരസ്യമായി അവര്‍ ബിജെപിക്കെതിരെ സംസാരിക്കുന്നു. എന്നാല്‍ ഇവരെല്ലാം മുമ്പ് ബിജെപിക്കൊപ്പം നിന്ന ഘട്ടങ്ങളുമുണ്ടായിട്ടുണ്ട് എന്നതാണ എടുത്തുപറയേണ്ടത്.

 ബിജെപി മുന്‍കൂട്ടി കാണുന്നു

ബിജെപി മുന്‍കൂട്ടി കാണുന്നു

നിലവിലെ സാഹചര്യത്തില്‍ യുപിയിലെ സഖ്യവും ഡിഎംകെയും മമതയും ബിജെപിക്കൊപ്പം പോകില്ലെന്ന് കരുതാം. അങ്ങനെ സംഭവിക്കുമെന്ന് ബിജെപി മുന്‍കൂട്ടി കാണുന്നു. അതുകൊണ്ടാണ് തെലങ്കാനയിലെ ടിആര്‍എസ്സിനെയും ആന്ധ്രയിലെ ജഗനെയും ബിജെപി കൂടെ ചേര്‍ക്കാന്‍ നോക്കുന്നത്.

ബിജെപി ഇതര കക്ഷികള്‍ക്ക് 325

ബിജെപി ഇതര കക്ഷികള്‍ക്ക് 325

എന്‍ഡിഎയ്ക്ക് 220 സീറ്റാണ് കിട്ടുന്നതെങ്കില്‍ ബിജെപി ഇതര കക്ഷികള്‍ക്ക് 325 സീറ്റ് കിട്ടുമെന്ന് അര്‍ഥം. കോണ്‍ഗ്രസിന് 100 സീറ്റില്‍ അധികം കിട്ടിയാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ നിലവില്‍ വരാനാണ് സാധ്യത. ഇതിനുള്ള വഴി ഇപ്പോള്‍ തന്നെ ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്.

സഖ്യചര്‍ച്ച കീറാമുട്ടിയാകും

സഖ്യചര്‍ച്ച കീറാമുട്ടിയാകും

എന്നാല്‍ സഖ്യചര്‍ച്ചയാകും കീറാമുട്ടിയാകുക. ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി വരട്ടെ എന്ന ചര്‍ച്ചയ്ക്കും സാധ്യത കാണുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് ഗുണം ചെയ്യുക എന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. രാഹുലല്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായത് ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണെന്നും സൂചനയുണ്ട്.

എല്ലാം ധാരണയായെന്ന് മമത

എല്ലാം ധാരണയായെന്ന് മമത

മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മമത പറഞ്ഞു. എല്ലാ പ്രാദേശിക കക്ഷികളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്ന് രാജര്‍ഹട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മമത വ്യക്തമാക്കി. കര്‍ണാടക മോഡല്‍ നടപ്പാക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് മമത സൂചിപ്പിക്കുന്നു.

എന്താണ് കര്‍ണാടക മോഡല്‍

എന്താണ് കര്‍ണാടക മോഡല്‍

എന്താണ് കര്‍ണാടക മോഡല്‍ എന്ന കാര്യമാണ് പ്രധാന വിഷയം. കര്‍ണാടകയിലെ രാഷ്ട്രീയ മോഡല്‍ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസും ജെഡിഎസ്സും ഒരുമിച്ച് സര്‍ക്കാരുണ്ടാക്കിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി വന്ന ബിജെപിയെ അകറ്റാന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ ഒരുമിക്കുന്നതാണ് കര്‍ണാടകയില്‍ കണ്ടത്.

കര്‍ണാടക സമ്മേളനം

കര്‍ണാടക സമ്മേളനം

അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കര്‍ണാടകയില്‍ പ്രതിപക്ഷ കക്ഷികളുടെ വലിയ സമ്മേളനം നടന്നിരുന്നു. ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളും ഇതില്‍പങ്കെടുത്തു. ബിജെപിയെ അകറ്റുക എന്നതായിരുന്നു ഇവരുടെ പ്രഖ്യാപനം. മാത്രമല്ല, ഈ സഖ്യം പിന്നീട് കൊല്‍ക്കത്തിയിലും മഹാസമ്മേളനം നടത്തിയിരുന്നു.

കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!

English summary
Regional Leaders Ready to Execute a Karnataka on BJP After Poll Results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X