കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ചേര്‍ത്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം

  • By Desk
Google Oneindia Malayalam News

ദില്ലി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇനി വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിച്ച് വോട്ട് ചെയ്യാന്‍ തയ്യാറെടുക്കേണ്ട സമയമാണ്. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ ഇതുവരെയുള്ള എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്താനുള്ള അവസരവും ലഭിക്കുന്നു. നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ട കേന്ദ്രമേതാണെന്നും ഇതു വഴി അറിയാം.

കോപ്പിയടിക്കാൻ അനുവദിച്ചില്ല;ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകനെ കൈയേറ്റം ചെയ്തു, സംഭവം കണ്ണൂരിലെ കൂത്തുപറമ്പിൽ!

നിങ്ങളുടെ നിയോജക മണ്ഡലം മാറാനും വോട്ടര്‍ പട്ടികയില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകളുണ്ടെങ്കില്‍ തിരുത്താനും മുന്‍കൂറായി അപേക്ഷ നല്‍കിയാല്‍ മതിയാകും. ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് 23ന് ഫലപ്രഖ്യാപനം നടക്കുന്ന രീതിയില്‍ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 11, ഏപ്രില്‍ 19, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 തീയതികളില്‍ രാജ്യമെമ്പാടും തിരഞ്ഞെടുപ്പ് നടക്കും. ആന്ധ്ര പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം തന്നെ നടക്കും.

EVM

വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കുന്ന വിധം;


1. നാഷണല്‍ വോട്ടര്‍ സര്‍വീസസ് പോര്‍ട്ടലിന്റെ (എന്‍വിഎസ്പി) ഇലക്ട്രറല്‍ സെര്‍ച്ച് പേജില്‍ electoralsearch.in എന്നതിലേക്ക് പോകുക.


2. നിങ്ങളെ കുറിച്ചുള്ള ലളിതമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് തിരയാന്‍ കഴിയും - ഉദാഹരണത്തിന് പേര്, അച്ഛന്റെയോ ഭര്‍ത്താവിന്റെ പേര്, പ്രായം, ജനന തീയതി, ലിംഗഭേദം, സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലങ്ങള്‍.

3. കൂടാതെ, നിങ്ങളുടെ ഇലക്ട്രറല്‍ ഫോട്ടോ ഐഡി കാര്‍ഡ് (EPIC) നമ്പര്‍ വഴി ലളിതമായി കാര്യങ്ങള്‍ അറിയാന്‍ കഴിയും. നിങ്ങളുടെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ വലിയ അക്ഷരങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നതാണ് ഈ നമ്പര്‍. അതോടൊപ്പം തന്നെ സംസ്ഥാനം ഏതാണെന്ന് സൂചിപ്പിച്ചാല്‍ നിങ്ങളുടെ പേര്, പോളിംഗ് സ്‌റ്റേഷന്‍ മറ്റു വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കാന്‍ കഴിയും.

ഫോം 6 പൂരിപ്പിക്കുക വഴി നിങ്ങളുടെ മണ്ഡലം മാറാനുള്ള അപേക്ഷ നല്‍കാം. കൂടാതെ വോട്ടര്‍ സര്‍വീസസ് പോര്‍ട്ടലില്‍ (www.nvsp.in) ഫോം 8 പൂരിപ്പിച്ച് നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പട്ടികയിലെ തിരുത്തലുകള്‍ക്കായി അപേക്ഷ നല്‍കാം.

വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികള്‍ക്കുള്ള മാതൃക പെരുമാറ്റച്ചട്ടം ഇതിനോടകം തന്നെ പ്രാബല്യത്തിലായി. ഏകദേശം 900 ദശലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വോട്ടിംഗ് അവകാശത്തിനായി അര്‍ഹത നേടിയത്. ഇതില്‍ 15 മില്യണാളുകള്‍ 18 നും 19 നും ഇടയില്‍ പ്രായമുള്ളവരാണ്.

English summary
General Elections 2019: How to check your name in the voter's list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X