കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ദേശീയ സുരക്ഷ നയം തയ്യാറാവുന്നു....സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഹീറോ റിപ്പോര്‍ട്ട് കൈമാറി

Google Oneindia Malayalam News

Recommended Video

cmsvideo
നെട്ടോട്ടമോടി ബിജെപിയും കോണ്‍ഗ്രസും | Oneindia Malayalam

ദില്ലി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ സുരക്ഷ നയം തയ്യാറാക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്ത് ജനറല്‍ ഡിഎസ് ഹൂഡ ഈ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരിക്കുകയാണ്. പ്രധാനമായും പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിക്കുമെന്ന് ഉറപ്പാണ്. സമഗ്രമായ റിപ്പോര്‍ട്ടാണ് ഹൂഡ രാഹുലിന് കൈമാറിയിരിക്കുന്നത്.

1

ഹൂഡയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ബിജെപിയുടെ തീവ്രദേശീയ നയത്തെ മറികടക്കാനുള്ള പദ്ധതികള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് സൂചനയുണ്ട്. അതേസമയം ജനറല്‍ ഹൂഡയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഹൂഡയുടെ റിപ്പോര്‍ട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം നയപരിപാടികളില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസും തീവ്രദേശീയതയില്‍ ഊന്നിയുള്ള പ്രചാരണം ആരംഭിച്ചാല്‍ ബിജെപിക്കും അത് തിരിച്ചടിയാവും. അടുത്തിടെ മോദിയുടെ പാകിസ്താന്‍ പരാമര്‍ശങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇത് മുതലെടുത്ത് രാഹുല്‍ കൂടുതല്‍ പ്രചാരണം ആരംഭിച്ചാല്‍ അത് വലിയ തിരിച്ചടി ബിജെപിക്കുണ്ടാവും.

നേരത്തെ ജനറല്‍ ഹൂഡയെ കോണ്‍ഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാനായി നിയോഗിച്ചതിനെ അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നത് കൊണ്ടാണ് ഹൂഡയെ ദേശീയ നയ റിപ്പോര്‍ട്ടിനായി സമീപിച്ചതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. അതേസമയം ജനറല്‍ ഹൂഡ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പിന്നീട് അദ്ദേഹം തള്ളിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

വയനാട്ടില്‍ തുഷാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി..... മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍!!വയനാട്ടില്‍ തുഷാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി..... മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍!!

English summary
general hooda submits national security report to congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X