കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഷൂറന്‍സ് തുകയ്ക്കായി ആശുപത്രികള്‍ കൊവിഡ് ചികിത്സയുടെ നിരക്ക് ഉയര്‍ത്തുന്നുവെന്ന് ആരോപണം

Google Oneindia Malayalam News

ദില്ലി: ക്യഷ്ലൈസ് ഇന്‍ഷൂറുകളുടെ പരിധിയില്‍ വരുന്ന സ്വകാര്യ ആശുപത്രികില്‍ കൊവിഡ് ചികിത്സയുടെ ചിലവ് വര്‍ധിപ്പിക്കുന്നുവെന്ന ആരോപണവുമായി നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയായ ജനറൽ ഇൻഷുറൻസ് കൗൺസിൽ. ഈ സാഹചര്യത്തില്‍ ആരോഗ്യ പരിരക്ഷാ ഫീസുകള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ വേണമെന്ന് കൗൺസിൽ ആവശ്യപ്പെചുന്നു, കൂടാതെ കോവിഡ് ചികിത്സകള്‍ക്ക് ക്യാഷ്ലെസ് സേവനം നൽകണമെന്ന സുപ്രീം കോടതി ഹരജിയിൽ കക്ഷിയാകനും ശ്രമിക്കുകയാണെന്ന് കൗണ്‍സില്‍ അറിയിച്ചു.

ആശുപത്രികൾ കൃത്രിമമായി നിരക്ക് ഉയർത്തുന്നത് ഞങ്ങള്‍ കാണുന്നുണ്ടെന്ന് ദേശീയമാധ്യമമായ ടൈംസിന് നല്‍കി അഭിമുഖത്തില്‍ ജിഐ കൗൺസിൽ മേധാവി എം എൻ ശർമ പറഞ്ഞു. ഇപ്പോൾ, ഇൻഷുറൻസ് കമ്പനികൾക്ക് ഇത് നിയന്ത്രിക്കാൻ കഴിയില്ല കാരണം ഞങ്ങള്‍ക്ക് ചില പരിമിധികള്‍ ഉണ്ട്. ഞങ്ങള്‍ നല്‍കുന്ന ഓരോ പോളിസിയിലും നിരക്കുകള്‍ IRDAI അംഗീകരിച്ചതാണ്. അതിനാൽ ആശുപത്രികൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിലും ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അന്യായമായി വില നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 coran

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

കോവിഡ് -19 ന്‍റെ ചികിത്സാച്ചെലവ് സർക്കാർ നിശ്ചയിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെടുന്നു. സ്വകാര്യ ആശുപത്രികൾ അനിയന്ത്രിതമായി രോഗികളിൽ നിന്ന് നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ജി‌ഐ കൗൺസിൽ കൂടി ഭാഗമായേക്കും. കാരണം ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്കും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് കൊൽക്കത്ത നിവാസിയായ അവിഷെക് ഗോയങ്കയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ആശുപത്രി ചാർജുകളിലെ പൊരുത്തക്കേട് പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് പോളിസെ തുകയെ അടിസ്ഥാനമാക്കിയാണ് ചില ആശുപത്രികൾ ചികിത്സാ തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ഇൻഷ്വർ ചെയ്ത തുക 5 ലക്ഷം രൂപ വരെയാണെങ്കില്‍ ചികിത്സയ്ക്കായി ആശുപത്രി 4.9 ലക്ഷം രൂപ ഈടാക്കുന്നത് കാണാന്‍ കഴിയും. എന്നാല്‍ ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് ഇതിന്‍റെ പകുതിയോ നാലിലൊന്നോ മാത്രമാണ് ചിലവാകുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വില്‍പ്പനയ്ക്ക് വെച്ച ഹിന്ദു ദൈവങ്ങളുടെ വിഗ്രഹം എറിഞ്ഞുടച്ച് വനിത; നടപടിയെടുത്ത് ബഹ്റൈന്‍ പൊലീസ്വില്‍പ്പനയ്ക്ക് വെച്ച ഹിന്ദു ദൈവങ്ങളുടെ വിഗ്രഹം എറിഞ്ഞുടച്ച് വനിത; നടപടിയെടുത്ത് ബഹ്റൈന്‍ പൊലീസ്

 സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു! സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു!

തിരുവനന്തപുരത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധന! കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കാൻ പൂന്തുറയിൽ പ്രതിഷേധം!തിരുവനന്തപുരത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധന! കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കാൻ പൂന്തുറയിൽ പ്രതിഷേധം!

English summary
General Insurance Council accuses hospitals of inflating bills for Covid-19 treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X