Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവിജ്ഞാനം; ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറോട് കയര്‍ത്ത് ആലിയ

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പൊതുവിജ്ഞാനം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വീഡിയോകള്‍ വൈറലായിരുന്നു. കോഫി വിത്ത് കരണില്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെ ഇന്ത്യന്‍ രാഷ്ട്രപതി ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാന്‍ എന്ന് ഉത്തരം പറഞ്ഞ ആലിയയെ ബോളിവുഡിലെ മണ്ടന്മാരുടെ ഗണത്തിലാണ് ചിലര്‍ പെടുത്തിയത്.

പരിപാടിക്കുവേണ്ടി ആലിയ തമാശ കാട്ടിയതാണെന്നകാര്യം പലര്‍ക്കും അറിയില്ലായിരുന്നു. പൊതുവിജ്ഞാനത്തില്‍ പിറകിലോട്ടുള്ള നടിമാരെ പിന്നീട് ആലിയ എന്ന പേരില്‍ കളിയാക്കാനും തുടങ്ങി. എന്നാല്‍ കളിയാക്കല്‍ അതിരു കടന്നതുകൊണ്ടോ എന്തോ കഴിഞ്ഞദിവസം നടന്ന ഒരു പത്രസമ്മേളനത്തില്‍ ആലിയയ്ക്ക് അതിരുവിട്ടു പെരുമാറേണ്ടിവന്നു.

alia-bhatt

തന്റെ പൊതുവിജ്ഞാനം പരീക്ഷിക്കാനെന്ന മട്ടില്‍ പത്രലേഖകര്‍ ചോദ്യം ചോദിച്ചതാണ് ആലിയയെ ചൊടിപ്പിച്ചത്. ഹോളി ആഘോഷിക്കാറുണ്ടോ എന്നായിരുന്നു ലേഖകന്റെ ചോദ്യം. നിറങ്ങള്‍ സ്‌കിന്നിന് അലര്‍ജിയായതിനാല്‍ ആഘോഷത്തില്‍ നിന്നും മാറിനില്‍ക്കാറാണ് പതിവെന്ന് ആലിയ മറുപടി പറഞ്ഞു. പിന്നാലെ വന്നു അടുത്ത ചോദ്യം. ഹോളിയുടെ പ്രസക്തി എന്താണ് എന്ന് അറിയാമോ?

ഇതോടെ ആലിയയുടെ മട്ടുമാറി. തന്നെ നേരത്തെ തന്നെ കളിയാക്കാറുള്ളതിനാലാകണം ചൈനീസ് പ്രസിഡണ്ട് ആരാണെന്നറിയാമോ? ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ആരാണെന്നറിയാമോ? എന്നൊക്കെ ആലിയ തിരിച്ചു ചോദിച്ചു. വാര്‍ത്താ സമ്മേളനം കഴിഞ്ഞി പോകാനൊരുങ്ങിയ ആലിയ തിരിച്ചുവന്ന് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ എന്നോട് ചോദിക്കരുതെന്നുകൂടി പറഞ്ഞതോടെ പത്രലേഖകര്‍ക്കിയില്‍ ചിരിപൊട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+