കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനത്തെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക്; കെഎസ്ആർടിസി സർവ്വീസുകൾ മുടങ്ങി

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് പണിമുടക്ക് ആരംഭിച്ചത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ കക്ഷികൾ പ്രത്യക്ഷമായും പരോക്ഷമായും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഫലത്തില്‍ ബന്ദിന് സമാനമായിരിക്കുകയാണ് പണിമുടക്ക്. പൊതുഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയവയടക്കം പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങളിലേക്ക്...

Newest First Oldest First
4:45 PM, 8 Jan

കർണാടകയിലെ ഹുബ്ലിയിൽ നടന്ന പ്രതിഷേധം
4:45 PM, 8 Jan

കൊൽക്കത്തയിലെ മൈദാൻ മെട്രോ സ്റ്റേഷന് പുറത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നു.
4:11 PM, 8 Jan

സെക്രട്ടേറിയേറ്റിലെ 4860 ജീവനക്കാരിൽ ഇന്ന് ജോലിക്കെത്തിയത് 111 പേർ മാത്രം
3:35 PM, 8 Jan

അസ്സാമിൽ സമരാനുകൂലികൾ റോഡ് ഗതാഗതം തടഞ്ഞപ്പോൾ
3:11 PM, 8 Jan

തിരുവനന്തപുരത്ത് ചാള കമ്പോളത്തിൽ കടകൾ പൂർണമായും അടഞ്ഞു കിടക്കുന്നു. ചില ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതൊഴിച്ചാൽ തലസ്ഥാനത്ത് പണിമുടക്ക് പൂർണമാണ്
1:26 PM, 8 Jan

എൻജിഒ അസോസിയേ,നും യൂണിയനും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സെക്രട്ടേറിയേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജീവനക്കാരില്ല. കെഎസ്ആർടിസിയുടെ പമ്പ ബസുകൾ സർവ്വാസ് നടത്തുന്നുണ്ട്.
1:24 PM, 8 Jan

മഞ്ചേരിയിൽ പോലീസ് സംരക്ഷത്തിൽ വ്യാപാരികൾ കടകൾ തുറന്നു. പത്തനംതിട്ടയിൽ കെഎസ്ആർടിസി പ്രൈവറ്റ് സർവ്വീസുകൾ മുടങ്ങി.
1:23 PM, 8 Jan

സെക്രട്ടേറിയേറ്റിന് മുമ്പിലെ പ്രധാന പാതയടച്ച് സംയുക്ത സമര സമിതി പന്തലിട്ടു. സ്റ്റാച്യു ജംഗ്ഷനിലേക്ക് വരുന്ന വഴിയും സമരക്കാർ അടച്ചു.
11:07 AM, 8 Jan

പണിമുടക്കിൽ ഹർത്താൽ സമാനമായി മുംബൈ നഗരം
10:49 AM, 8 Jan

പശ്മിച ബംഗാൾ പണിമുടക്കിനിടെ തൃണമൂൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം.
10:42 AM, 8 Jan

ദില്ലിയിലും മുംബൈയിലും പണിമുടക്ക് സാരമായി ബാധിച്ചില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പണിമുടക്ക് പൂർണം
10:42 AM, 8 Jan

കൊച്ചിയിൽ ജീവനക്കാരെ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി. കൊച്ചി തുറമുഖത്തെ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു
10:42 AM, 8 Jan

കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ബ്രോഡ് വേയിലും കടകൾ പ്രവർത്തിക്കുന്നു
9:49 AM, 8 Jan

ഒഡീഷയിൽ ദേശീയ പണിമുടക്ക് ഹർത്താലിന് സമാനം. ദേശീയ പാതകൾ ഉപരോധിക്കുന്നു.ഗതാഗതം താറുമാറായി.
9:47 AM, 8 Jan

കർണാടകയിൽ ദേശീയ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. ബെംഗളൂരുവിൽ ബിഎംടിസി ബസുകൾ സർവ്വീസ് നടത്തുന്നു
9:45 AM, 8 Jan

ദില്ലിയിലെ പത്പർഗ്ഗഞ്ചിൽ പണിമുടക്ക് അനുകൂലികൾ പ്രകടനം നടത്തിയപ്പോൾ
8:49 AM, 8 Jan

ദേശീയ പണിമുടക്കിനെ തുടർന്ന് പ്രതിഷേധം നടത്തിയ സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
8:47 AM, 8 Jan

ഒഡീഷയിൽ 48 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് പലയിടത്തും സംഘർഷം. പ്രതിഷേധക്കാർ വാഹനങ്ങൾ തടയുന്നു
8:45 AM, 8 Jan

ബംഗാളിലെ ഹൗറ റെയിൽ പാത പ്രതിഷേധക്കാർ ഉപരോധിക്കുന്നു
8:43 AM, 8 Jan

ദേശീയ പണിമുടക്കിനെ തുടർന്ന് ആസ്സാമിൽ പ്രതിഷേധക്കാർ ട്രെയിൻ തടയുന്നു. ഗുഹാവത്തിയിൽ നിന്നുള്ള ദൃശ്യം.
8:41 AM, 8 Jan

കെഎസ്ആർടിസി സർവ്വീസ് മുടങ്ങി. അന്തർ സംസ്ഥാന സർവ്വീസുകളും മുടങ്ങി
8:41 AM, 8 Jan

കൊച്ചി തുറമുഖത്തും ചേരാളി ഐഒസി പ്ലാന്റിലും ജീവനക്കാരെ തടഞ്ഞു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലും ജീവനക്കാരെ തടഞ്ഞു
7:47 AM, 8 Jan

തിരുവനന്തപുരത്തേയ്ക്കുള്ള ചെന്നൈ മെയിൽ തൃപ്പൂണിത്തുറയിൽ തടഞ്ഞു
7:47 AM, 8 Jan

എറണാകുളത്തേയ്ക്കുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾ മുടങ്ങി. വയനാട് നിന്നുള്ള കെഎസ്ആർടിസി സർവീസുകളും മുടങ്ങി
7:39 AM, 8 Jan

എസ്ബിഐ ശാഖകൾ ഇന്നും നാളെയും തുറക്കും. എടിഎമ്മുകളും പ്രവർത്തിക്കും
7:38 AM, 8 Jan

തിരുവനന്തപുരം റെയിൽവേസ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനുകൾ തടയുന്നു. ജനശതാബ്ദി, രപ്തിസാഗർ എക്സ്പ്രസ് ട്രെയിനുകൾ തടഞ്ഞിട്ടിരിക്കുകയാണ്. അ‍ഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി ആറരയ്ക്കാണ് പുറപ്പെട്ടത്.
7:36 AM, 8 Jan

കടകളും മറ്റ് സ്ഥാപനങ്ങളും ബലാമായി അടപ്പിക്കുകയോ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയോ ചെയ്താൽ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കെഎസ്ആർടിസി ഉൾപ്പെടെ പൊതുഗതാഗത വാഹനങ്ങൾക്ക് സുരക്ഷയൊരുക്കും
7:17 AM, 8 Jan

വർദ്ധിച്ചുവരുന്ന വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, ജിഎസ്ടിയെത്തുടർന്ന് ചെറുകിട മേഖലയ്ക്കുണ്ടായ തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
7:13 AM, 8 Jan

പണിമുടക്ക് കെ എസ് ആർ ടി സി സർവ്വീസിനെയും സാരമായി ബാധിക്കും. ഓട്ടോ - ടാക്സി എന്നിവയും പതിവ് പോലെ സര്‍വ്വീസ് നടത്താനിടയില്ല. സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങുന്നതും കുറവായിരിക്കും
7:04 AM, 8 Jan

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസ്സുകള്‍ പലതും രാത്രി വൈകിയും പുറപ്പെട്ടിരുന്നു. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള കെ എസ് ആർ ടി സി ബസ്സുകള്‍ രാത്രി എട്ടര വരെ സർവ്വീസ് നടത്തിയിരുന്നു.
READ MORE

main

English summary
General strike today: Trade Unions' strike set to hit normal life. Live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X