Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു;യുകെയിൽ നിന്ന് എത്തിയ ആറ് പേർക്ക് രോഗം

ദില്ലി; ഇന്ത്യയിൽ ജനിതകമാറ്റം വന്ന കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരിച്ചെത്തിയ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ബെംഗളൂരു നിംഹാൻസിലും രണ്ട് പേർ ഹൈദരാബാദ് സിസിഎംബിയിലും ഒരാൾ പൂനെ എൻഐവിയിലുമാണ് ചികിത്സയിൽ തുടരുന്നത്.

corona

രോഗം ബാധിച്ച 6 പേരെയും പ്രത്യേകം ഒറ്റമുറികളിൽ ഐസോലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കമുള്ളവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കോൺടാക്റ്റ് ട്രേസിങ് നടപടികൾ ആരംഭിച്ചതായും സംസ്ഥാന സർക്കാരുകൾ അറിയിച്ചു. അതിവേഗ വ്യാപനശേഷിയുള്ളവയാണ് യുകെയിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകൾ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

Recommended Video

cmsvideo
    India is holding dry run in four states

    നേരത്തേ യുകെയിൽ നിന്നെത്തിയ നിരവധി പേർക്ക്കൊവിഡ് സ്ഥിരീകരിച്ചിുന്നു. ഇവർക്ക് അതിതീവ്ര കൊവിഡ് ബാധിച്ചോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. അതിനിടെ ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. ഇവർക്ക് ജനിതകമാറ്റം വന്ന കൊവിഡ് ആണോയെന്ന് പരിശോധിക്കും. സ്രവം പൂനെ എവ്‍ഐവിയിലേക്ക് അയക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+