Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുമായി അടുത്ത ബന്ധം, അടിയുറച്ച ബിജെപിക്കാരൻ; ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായത് കഠിനവഴി താണ്ടി

കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് പുറമെ മൂന്നാം മോദി മന്ത്രി സഭയിൽ ഇടം നേടിയ വ്യക്തിയാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി ജോർജ് കുര്യൻ. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാൻ ആയിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രി സഭയിൽ സ്ഥാനം ലഭിച്ചത്.

ബി ജെ പി കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ജോർജിന് ഗുണം ചെയ്തു. നേരത്തെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ പദവിയും ജോർജ് വഹിച്ചിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്.

george Kuriian

നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥി ജനതാ നേതാവിൽ നിന്നാണ് ജോർജിന്റെ തുടക്കം. നിലക്കൽ സമരത്തിന്റെ സമയത്ത് ജോർജ് സ്വീകരിച്ച നിലപാടിനെ തുടർന്ന് കുടുംബത്തിനകത്ത് നിന്നു പോലും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടിവന്നു. യുവമോർച്ചയിലൂടെ ആണ് ജോർജിന്റെ വളർച്ച .

ഒ രാജഗോപാൽ കേന്ദ്ര സഹമന്ത്രി ആയപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി ഡൽഹിയിലേക്ക് എത്തി. ഓഫീലർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിരുന്ന സമയത്ത് പ്രത്യേക പരിശീലനത്തിനായി ജോർജ് കുര്യനെ അമേരിക്കയിലേക്ക് താൻ വിട്ടിട്ടുണ്ടെന്നും രാജ​ഗോപാൽ തന്നെ പറഞ്ഞിരുന്നു. ബി ജെ പി ദേശീയ നിർവാഹ സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിർണായ ചുമതലകൾ വഹിച്ചു.

ന്യൂന പക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയി ചുമതലയേറ്റ ജോർജ്ജ് കുര്യൻ ക്രൈസ്തല വിഭാ​ഗത്തെ ബി ജെ പിയോട് ചേർത്ത് നിർത്താൻ രാജ്യത്തുട നീളം നടത്തിയ പ്രവർത്തനം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ജോർജിനോട് നേതൃത്വത്തിന് താലപര്യം കൂടുകയും ചെയ്തു. പ്രധാന മന്ത്രിയോട് എപ്പോഴും അടുത്ത ബന്ധം തന്നെയാണ് ജോർജ്ജ് കാത്തുസൂക്ഷിച്ചത്.

ദേശീയ നേതാക്കളുടെ പ്രസം​ഗം പരിഭാഷപ്പെടുത്താനുള്ള പാനലിലെ അം​ഗമായിരുന്നു. രാമജന്മഭൂമി പ്രശ്നം അടക്കം ബി ജെ പിയുടെ തീവ്രവനിലപാടുകൾക്കാെപ്പം തന്നെയായിരുന്നു ജോർജ് കുര്യൻ. ആർ എസ് എസിനും ജോർജ്ജിനോട് താല്പര്യം ഉണ്ടായിരുന്നു. ജോർജ്ജ് കുര്യന്റെ പ്രവർത്തനങ്ങൾ എല്ലാ വിലയിരുത്തിയാണ് മൂന്നാം മോ​ദി സർക്കാരിലെ മന്ത്രി പദവി ലഭിച്ചത്. ജോർജ് കുര്യന്റെ ഭാര്യ മുൻ മിലിട്ടറി നേഴ്സാണ്. ജോർജ് കുര്യന്റെ മക്കൾ രണ്ടു പേരും വിദേശത്താണ്. ഒരാൾ എം ബി ബി എസിന് പഠിക്കുകയാണ്. കാനഡയിലാണ്.


More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+