കള്ളപ്പണം: നിക്ഷേപിച്ചവരില്‍ കണ്ടത്തില്‍ കുടുംബവും
ദില്ലി: വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യക്കാരുടെ ലിസ്റ്റില്‍ മനോരമയുടെ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബത്തില്‍ നിന്നുള്ള അംഗവും?. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എംആര്‍എഫ് ടയര്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്സ്റ്റര്‍ ഫൗണ്ടേഷന്റെ പേരിലാണ് എക്കൗണ്ട്.
ജര്‍മ്മനിയിലെ ലിഷെന്‍സ്റ്റെന്‍ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 26 പേരുടെ ലിസ്റ്റ് രണ്ടു കവറുകളിലായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 18 പേരുടെ ലിസ്റ്റിലാണ് മനോരമ കുടുംബാംഗത്തിന്റെ പേരുള്ളതെന്ന് കരുതുന്നു.

ഈ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് കോടതി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ 18 പേരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതിന് കോടതി അനുമതി നല്‍കാന്‍ സാധ്യതയുണ്ട്.
2009ലാണ് ഈ ലിസ്റ്റ് ജര്‍മന്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്. ഇത്രയും കാലം കോണ്‍ഗ്രസ് സര്‍ക്കാര്‍ പേരുവിവരങ്ങള്‍ മൂടിവെച്ചിരിക്കുകയായിരുന്നു. മനോരമ കുടുംബത്തിനെതിരേയുള്ള കേസില്‍ 2013ല്‍ തന്നെ ഇന്‍കം ടാക്‌സ് അപ്പലൈറ്റ് ട്രിബൂണല്‍ അന്തിമ വിധി പറഞ്ഞതായിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.
2011 ഫെബ്രുവരി 12ന് തെഹല്‍ക്ക പുറത്തുവിട്ട ലിസ്റ്റില്‍ പതിനാറാമത്തെ പേരുകാരനാന്‍ മാമന്‍ കുടുംബാംഗമാണെന്ന് പറഞ്ഞിരുന്നു. പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹരജിയാണ് പേരുവിവരങ്ങള്‍ കോടതിയിലെത്തിച്ചത്. ഇന്ത്യക്കാര്‍ കള്ളപ്പണം കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ളത് സ്വിസ് ബാങ്കുകളിലാണ്. ഇന്ത്യക്കാര്‍ക്ക് ഏകദേശം 145600 കോടി രൂപയുടെ സ്വിസ് നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്,












Click it and Unblock the Notifications